മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് തൊഴിലാളികള്‍ക്ക് പരിക്ക്

വൈപ്പിന്‍: മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പലിടിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക ്ക്. ശനിയാഴ്ച പുലര്‍ച്ച ഒന്നരയോടെ പൊന്നാനി ഭാഗത്താണ്​ അപകടം. 11 തൊഴിലാളികളുമായി പുറപ്പെട്ട മുനമ്പം വൈദ്യുരുപടി പനക്കല്‍ ഫ്രാങ്കോയുടെ ഉടമസ്ഥതയിലുള്ള സില്‍വിയ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന്് നിര്‍ ത്താതെപോയ കപ്പൽ തിരിച്ചറിയാനായിട്ടില്ല.

പശ്ചിമബംഗാള്‍ സ്വദേശി സുബല്‍ മൈത്തി (55), തമിഴ്‌നാട് രാമേശ്വരം രാമനാഥപുരം സ്വദേശികളായ സി. അറുമുഖം (56), എ. പാണ്ഡ്യന്‍ (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അയ്യമ്പിള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപ്പലിലെ ശേഷിക്കുന്ന തൊഴിലാളികളും പശ്ചിമബംഗാള്‍, തമിഴ്‌നാട്​ ​സ്വദേശികളാണ്.

വല വലിക്കുന്ന സമയമായതിനാല്‍ മൂന്നുപേരൊഴികെ എല്ലാവരും ഉറക്കത്തിലായിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് വലിയദുരന്തം ഒഴിവായതെന്ന് സ്രാങ്ക് പറഞ്ഞു. ബോട്ടി​​െൻറ കൊമ്പ് അടര്‍ന്ന് അകത്തേക്കാണ് വീണത്. ബോട്ടില്‍ ലൈറ്റുകളെല്ലാം തെളിയിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍, കപ്പല്‍ പുറംലൈറ്റ് തെളിയിക്കാതെയാണ് എത്തിയതെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തില്‍ ബോട്ടുടമ കോസ്​റ്റല്‍ പൊലീസിന് പരാതിനൽകി. കപ്പല്‍ കണ്ടെത്താന്‍ തീരദേശ പൊലീസ് മേധാവി കോസ്​റ്റല്‍ ഗാര്‍ഡിന് നിർദേശം നൽകിയിട്ടുണ്ട്​. അപകടത്തിൽപെട്ട ബോട്ട് രാവിലെ 11 മണിയോടെയാണ് മുനമ്പം ഹാര്‍ബറില്‍ അടുത്തത്​. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Tags:    
News Summary - Ship Hit Fisherman Boat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.