വൈപ്പിന്‍: പുറംകടലില്‍ കപ്പലിടിച്ച് മുങ്ങിയ മുനമ്പത്തെ ‘ഓഷ്യാനിക്’ ബോട്ടിലെ കാണാതായ ഒമ്പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കെണ്ടത്തി. പറവൂർ മാല്യങ്കര തറയില്‍ പ്രകാശെൻറ മകൻ ടി.പി. ഷിജുവിെൻറ (45) മൃതദേഹമാണ് ശനിയാഴ്ച വൈകീട്ട് കിട്ടിയത്. മുനമ്പം ഹാര്‍ബറില്‍നിന്ന് മത്സ്യബന്ധനത്തിന് പോയ ‘സെൻറ് ആൻറണി’ എന്ന ബോട്ടിലെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ മുനമ്പം ഹാര്‍ബറില്‍ എത്തിച്ച് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള തിരച്ചില്‍ അഞ്ചാം ദിവസവും തുടരുകയാണ്. നേവിയുടെ സര്‍വേ കപ്പല്‍, വെള്ളത്തിനടിയിലെ വസ്തുക്കൾ തിരിച്ചറിയാൻ കഴിയുന്ന സോണാര്‍ സംവിധാനമുള്ള സത്‌ലെജ് എന്ന കപ്പലും തിരച്ചിൽ സംഘത്തിൽ ചേര്‍ന്നിട്ടുണ്ട്. രാവിലെ മുതല്‍ ഇവ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കോസ്റ്റ് ഗാര്‍ഡിെൻറ വിക്രം, ആര്യമാല്‍ എന്നീ കപ്പലുകളും നേവിയുടെ ഐ.എന്‍.എസ് സുനൈന എന്ന കപ്പലും തിരച്ചിലിനുണ്ട്.
14 പേരുമായി പുറപ്പെട്ട ബോട്ടിൽ ചൊവ്വാഴ്ച പുലര്‍ച്ചയാണ് കപ്പലിടിച്ചത്. രണ്ടുപേർ രക്ഷപ്പെട്ടു. നാലുപേര്‍ മരിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ട്. തമിഴ്നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോക്യ ദിനേഷ് (25), യേശുപാലന്‍ (38), സാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), കൊല്‍ക്കത്ത സ്വദേശി ബിപുല്‍ദാസ് (28) എന്നിവരെയാണ് കണ്ടെത്താനുള്ളത്. അതിനിടെ, തൊഴിലാളികളെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് തമിഴ്നാട് രാമൻതുറയിൽ ബന്ധുക്കളും നാട്ടുകാരും നടത്തുന്ന ഉപവാസസമരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.