തിരുവനന്തപുരം: കുത്തിയത് എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ശിവരഞ ്ജിത്താണെന്ന് ചികിത്സയിൽ കഴിയുന്ന അഖിലിെൻറ മൊഴി. അക്രമം ആസൂത്രിത മായിരുന്നു.യൂനിറ്റ് സെക്രട്ടറി നസീം, കമ്മിറ്റിയംഗം അദ്വൈത് എന്നിവ ർ പിടിച്ചുെവച്ചു, ശിവരഞ്ജിത്ത് കുത്തി. അഖിൽ പറഞ്ഞു.
കേൻറാൺമെ ൻറ് സ്റ്റേഷനിലെ ക്രൈം എസ്.ഐ അജിത്താണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൊഴിയെടുത്തത്. മൊഴി രേഖപ്പെടുത്തൽ രാവിെല 10.30 മുതൽ 12.30 വരെ നീണ്ടു. നേരത്തേ ഡോക്ടർമാർക്കും അഖിൽ ഇൗ മൊഴി നൽകിയിരുന്നു. അക്രമത്തിന് രണ്ടുദിവസം മുമ്പ് കാൻറീനിലിരുന്ന് പാട്ടുപാടിയത് യൂനിറ്റംഗമായ പെൺകുട്ടി ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയെ ഉദ്ദേശിച്ച് പാടിയതാണെന്ന ധാരണയിലായിരുന്നു ഇത്.
വഴക്കുണ്ടാക്കിയ പെൺകുട്ടി യൂനിറ്റ് കമ്മിറ്റിക്ക് പരാതിയും നൽകി. പരാതിയിൽ തന്നെയുൾപ്പെടെ ‘ഇടിമുറി’യിൽ വിളിച്ച് യൂനിറ്റ് കമ്മിറ്റിയംഗങ്ങൾ ചോദ്യം ചെയ്തു. നസീം, ശിവരഞ്ജിത് ഉൾപ്പെട്ടവർ ശാസിക്കുകയും ചെയ്തു. ശാസന അംഗീകരിക്കില്ലെന്നറിയിച്ച് താനും കൂടെയുള്ളവരും പുറത്തിറങ്ങി. ഇതിനുശേഷം കാമ്പസിലിരുന്നപ്പോൾ യൂനിറ്റ് നേതാക്കളിൽ ചിലരെത്തി ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ തർക്കമായി. ഇവിടെനിന്ന് പോകാൻ ശ്രമിക്കവേ നേതാക്കൾ ഗേറ്റ്പൂട്ടി.
നസീം, ശിവരഞ്ജിത്ത് എന്നിവരെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി. സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്ന് ചിലർ പറഞ്ഞു. എന്നാൽ, ഇനി സംസാരമില്ല, അടിച്ചുതീർക്കാമെന്ന് നസീം പറഞ്ഞു. പിന്നാലെ മർദനവും തുടങ്ങി. ഗേറ്റിെൻറ സമീപത്ത് നിന്നും തുടങ്ങിയ മർദനം യൂനിറ്റ് റൂമിനടുത്ത് എത്തിയതോടെ കത്തിക്കുത്തിലേക്ക് മാറി. നസീം, അദ്വൈത് എന്നിവർ പിടിച്ചുെവക്കുകയും ശിവരഞ്ജിത് കുത്തുകയുമായിരുന്നു. അഖിൽ മൊഴിയിൽ പറയുന്നു.
25ഒാളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. രണ്ടു ദിവസമായി പ്രതികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും യൂനിറ്റ് കമ്മിറ്റിയുടെ ഏകാധിപത്യം അനുസരിക്കാത്ത ഒരു വിഭാഗമുണ്ടായിരുന്നത് വിരോധത്തിനിടയാക്കിയെന്നും മൊഴിയിലുണ്ട്. നേരത്തേ ഡോക്ടറോടും ബന്ധുക്കളോടും പറഞ്ഞവ തന്നെയാണ് അഖില്‍ പൊലീസിനോടും ആവര്‍ത്തിച്ചത്. അഖിലിെൻറ പരിക്ക് ഗുരുതരമായിരുന്നുവെന്ന് ഡോക്ടറും മൊഴി നൽകി.
ഹൃദയത്തിന് പരിക്കേറ്റ് ഒന്നര ലിറ്റര്‍ രക്തം നഷ്ടപ്പെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും അടിയന്തര ശസ്ത്രക്രിയ നടത്തിയതുകാണ്ടാണ് രക്ഷപെട്ടതെന്നും ഡോക്ടര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.