വർക്കല: ശ്രീനാരായണ മന്ത്രധ്വനികളാൽ മുഖരിതമായ ശിവഗിരിയിൽ 85ാമത് തീർഥാടനത്തിന് ശനിയാഴ്ച തുടക്കമാകും. പുലർച്ചെ 4.30 മുതൽ പർണശാല, ശാരദാമഠം, സമാധി മണ്ഡപം എന്നിവിടങ്ങളിലെ വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 7.30ന് തീർഥാടനത്തിന് പതാക ഉയരും. ശിവഗിരി മഠത്തിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുന്നിലെ കൊടിമരത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ പതാക ഉയർത്തും.
രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ 85ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം നിർവഹിക്കും. ശ്രിനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് ഗംഗാറാം അഹിർ, ശ്രീലങ്കൻ സ്പീക്കർ കാരു ജയസൂര്യ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും. അസോഛം സർവിസ് എക്സലൻസ് അവാർഡ് ജേതാവ് സുരേഷ്കുമാറിനെയും മികച്ച ബാലനടനുള്ള ദേശീയ അവാർഡ് ജേതാവ് ആദിഷ് പ്രവീണിനെയും ആദരിക്കും. ശിവഗിരി മഠം ‘മൈ സ്റ്റാമ്പി’െൻറയും തപാൽ കവറിെൻറയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലീ ആനന്ദ് നിർവഹിക്കും. ഉച്ചക്ക് ഒന്നിന് വിദ്യാഭ്യാസം, സംഘടന എന്നിവ വിഷയമാകുന്ന സെമിനാർ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വൈകീട്ട് നാലിന് ഈശ്വരഭക്തി വിഷയമായുള്ള സെമിനാർ മൈസൂർ സുത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമി ഉദ്ഘാടനം ചെയ്യും. സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.