കോഴിക്കോട്: കോവിഡ് ചികിത്സക്ക് ഫലപ്രദം എന്നപേരിൽ ലഭ്യമാക്കിയ മരുന്നുകൾ ആയിരക്കണക്കിന് ഡോസ് മെഡിക്കൽ കോളജിൽ കെട്ടിക്കിടക്കുന്നു. കോവിഡിെൻറ ആദ്യകാലത്ത് രോഗികളുടെ ജീവൻരക്ഷാ മരുന്നെന്ന പേരിൽ വ്യാപകമായി എത്തിച്ച റെംെഡസിവിർ ആണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഹെപ്പറ്റൈറ്റിസ് സിക്ക് വേണ്ടി കണ്ടെത്തിയ മരുന്ന് കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്നുകണ്ട് കേന്ദ്രസർക്കാർ ഉൽപാദനം വർധിപ്പിച്ചിരുന്നു. കയറ്റുമതി നിരോധിക്കുകയും വൻവിലയുള്ള മരുന്ന് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട ശേഷവും ഒരു വയൽ മരുന്നിന് 2000 രൂപയോളം ചെലവ് വരുന്നുണ്ട്.
കോവിഡ് രോഗികൾക്ക് ഉപയോഗിച്ചാൽ രോഗം വേഗത്തിൽ മാറുമെന്നായിരുന്നു ആദ്യകാലങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഓക്സിജൻ പിന്തുണവേണ്ട രോഗികൾക്ക് മാത്രമായി മരുന്ന് നൽകൽ ചുരുക്കി.
രോഗത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കാണാതായതോടെ ഡോക്ടർമാർ രോഗികൾക്ക് മരുന്ന് നിർദേശിക്കാതായി. ഇതോടെ ആശുപത്രികളിൽ മരുന്ന് കെട്ടിക്കിടക്കുകയാണ്. നേരത്തെ മരുന്നില്ലെന്ന പരാതി വ്യാപകമായപ്പോഴായിരുന്നു മരുന്ന് കൂടുതൽ എത്തിച്ചുതുടങ്ങിയത്.
റെംെഡസിവിർ പോലെ കോവിഡ് ചികിത്സക്ക് ഫലപ്രദമെന്നപേരിൽ പുതുതായി ഇറങ്ങിയ കാസിറിവിമാ ബ്-ഇംഡെവിമാബ് കോമ്പിനേഷൻ (ആൻറിബോഡി കോക്ടെയ്ൽ ഡ്രഗ്) ആൻറി വൈറൽ മരുന്നും മെഡിക്കൽ കോളജിൽ കെട്ടിക്കിടക്കുകയാണ്. ഇടത്തരം രോഗലക്ഷണങ്ങളുള്ള രോഗികൾക്ക് ഫലപ്രദമാണെന്ന് പറഞ്ഞാണ് മരുന്നിറക്കിയത്. 2400 മില്ലിഗ്രാം മരുന്നാണ് ഒരു വയൽ. ഇത് രണ്ടു രോഗികൾക്ക് നൽകാം. 1,19,500 രൂപയാണ് ഒരു വയലിന് വില. ഈ മരുന്നും ഉപയോഗിക്കുന്നില്ല.
അതേസമയം, ആസ്ത്മ, ശ്വാസംമുട്ടൽ എന്നിവക്ക് ഉപയോഗിക്കുന്ന ഡെറിഫിലിൻ ഇഞ്ചക്ഷൻ, അണുബാധക്കെതിരെ ഉപയോഗിക്കുന്ന ആൻറിബയോട്ടിക് കുത്തിവെപ്പായ പിപ്റ്റാസ് 4.5 ജി.എം എന്നിവക്ക് രൂക്ഷമായ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ബ്ലാക്ക് ഫംഗസ് രോഗികൾക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ, ലൈപോസോമൽ ആംഫോടെറിസിൻ എന്നീ മരുന്നുകളും രോഗികളുടെ ആവശ്യത്തിന് അനുസരിച്ച് ലഭ്യമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.