കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ െകാലപാതകം സംബന്ധിച്ച അന്വേഷണം സി.ബി.െഎക്ക് വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാറിെൻറ അപ്പീൽ. പൊലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിെൻറ നടപടി അനുചിതമാണെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജി.
അന്വേഷണത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് ഹരജിയിൽ വാദിക്കുന്നു. പ്രതികളെ തിരിച്ചറിയുകയും 11 പേരെ പിടികൂടുകയും ചെയ്തു. വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു. അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിൽ നിലപാട് വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിന് അവസരം നല്‍കിയില്ല. ഹരജിക്കാരുെട വാദം മാത്രമാണ് കോടതി പരിഗണിച്ചത്. പത്രവാർത്തകളും എഫ്.െഎ.ആറും മാത്രം വായിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഫെബ്രുവരി 12ന് നടന്ന കൊലപാതകത്തിൽ 18നുതന്നെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 27ന് അഷ്കര്‍ എന്ന പ്രതിയേയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയേയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെക്കുറിച്ച തുമ്പ് ലഭിച്ചത്. കേസ് ഡയറിയില്‍ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു. എന്നാൽ, കേസ് ഡയറി പരിശോധിക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി പരിഗണിച്ചില്ല. ഡിവിഷന് ബെഞ്ചിന് മുന്നില്‍ കേസ് ഡയറി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ തയാറാണ്.
യു.എ.പി.എ പ്രകാരം ഇൗ കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നും സർക്കാർ വാദിക്കുന്നു. തീവ്രവാദവിരുദ്ധ നിയമമായ യു.എ.പി.എ സാധാരണ കൊലക്കേസുകളില്‍ ഉപയോഗിക്കേണ്ട കാര്യമില്ല. ഈ കൊലപാതകം രാജ്യത്തിെൻറ അഖണ്ഡതക്കോ ഐക്യത്തിനോ സുരക്ഷക്കോ വെല്ലുവിളിയല്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകിയതെന്നിരിക്കെ പ്രതികള്‍ക്ക് രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതിനാല്‍ നീതി ലഭിക്കില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. ഉന്നത
സി.പി.എം നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നതിനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയുടെ നിഗമനങ്ങൾ ഉൗഹാപോഹത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ്. കോടതി വിധിയും പരാമര്‍ശവും പൊലീസിെൻറ ആത്മവീര്യവും വിശ്വാസ്യതയും തകര്‍ക്കുന്നതാണ്. വിധി റദ്ദാക്കണമെന്നും ഹരജി തീർപ്പാകുംവരെ വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.