കണ്ണൂർ: ‘‘പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞതാണിത്. സത്യമേ എപ്പോഴും ജയിക്കൂ. എന്തു കള്ളത്തരം കളിച്ചാലും പടച്ചവൻ മുകളിൽനിന്ന് കാണുന്നുണ്ട്. അതിനുള്ള തെളിവാണിത്’’ -കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ സഹോദരി ഷർമിളയുടെ ഇൗ വാക്കുകൾ അന്താരാഷ്ട്ര വനിതാദിനത്തിലെ പെൺകരുത്തിെൻറ ശബ്ദമാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസുകളുടെ അന്വേഷണത്തിൽ വഴിത്തിരിവായി മാറിയേക്കാവുന്ന സി.ബി.െഎ അന്വേഷണ ഉത്തരവിലേക്ക് നയിച്ചത് ഷുഹൈബിെൻറ മൂന്നു സഹോദരിമാരുടെയും ഉമ്മയുടെയും ഉറച്ചനിലപാടാണ്.
ആകെയുള്ള സഹോദരൻ നഷ്ടപ്പെട്ടതിെൻറ വേദനയിൽ കണ്ണീർ വാർത്ത് ഇരിക്കുകയായിരുന്നില്ല അവർ. മനുഷ്യനെ പച്ചക്ക് വെട്ടിനുറുക്കുന്ന രാഷ്ട്രീയത്തിനെതിരെ രംഗത്തുവന്ന അവർ കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പിടികൂടണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ചു. ഷുഹൈബിെൻറ ഇളയസഹോദരി സുമയ്യ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്നകത്തിലെ വരികൾ ഇങ്ങനെയാണ്: ‘‘രാഷ്ട്രീയത്തിെൻറ പേരിൽ െകാലക്കത്തിക്ക് ഇരയാകുന്ന അവസാനത്തെ ആളാകെട്ട എെൻറ ഇക്ക...’’ തങ്ങളുടെ പൊന്നാങ്ങളയെ എന്തിന് വെട്ടിനുറുക്കിയെന്ന് ഒന്നുപറയുമോ എന്ന് ഷർമിളയും ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു.
സമാധാനപ്രേമികളുടെ നെഞ്ചുപിളർത്തിയ ഇൗ ചോദ്യങ്ങൾക്കൊടുവിലാണ് ഉമ്മയുടെയും സഹോദരിമാരുടെയും ഹരജിയിൽ കേസന്വേഷണം ഹൈകോടതി സി.ബി.െഎക്ക് വിടുന്നത്. ഷുഹൈബ് വധം സി.ബി.െഎക്ക് വിട്ടത് എല്ലാവർക്കും പാഠമാകണമെന്ന് ഷർമിള പറഞ്ഞു. തുടക്കംമുതലുള്ള കേസന്വേഷണം ആരെയോ സംരക്ഷിക്കുന്നതരത്തിൽ തന്നെയായിരുന്നു. ഇതിന് പിന്നിൽ കാര്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. അതുകൊണ്ടാണ് അവർ സി.ബി.െഎ അേന്വഷണത്തിന് എതിരുനിന്നത്. എന്തായാലും ഇതിന് പിന്നിൽ കാര്യമായ ആൾതന്നെയുണ്ട് എന്നാണ് തങ്ങൾ ഉറച്ചുവിശ്വസിക്കുന്നത്. അതിനാലാണ് പിണറായിസർക്കാർ സി.ബി.െഎ അന്വേഷണം വേണ്ടെന്ന് പറഞ്ഞതെന്നും ഷർമിള തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.