ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽനിന്ന് പണം മോഷ്ടിച്ചു; ആലുവയിൽ എസ്.ഐക്ക് സസ്പെൻഷൻ

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽനിന്ന് പണം മോഷ്ടിച്ചു; ആലുവയിൽ എസ്.ഐക്ക് സസ്പെൻഷൻ

കൊച്ചി: ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറൽ എസ്.പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്സിൽ നിന്നാണ് എസ്.ഐ പണം എടുത്തത്. ആകെ പഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതിൽനിന്ന് 3000 രൂപയായിരുന്നു എടുത്തത്.

പഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്.ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Tags:    
News Summary - SI suspended after money stolen from dead man's purse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.