തിരുവനന്തപുരം: സിദ്ധാര്ഥൻ മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയ അതേവേദനയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെന്ന് അറിഞ്ഞപ്പോഴുണ്ടായതെന്ന് സിദ്ധാർഥന്റെ മാതാപിതാക്കൾ. പ്രതികള്‍ക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ആഭ്യന്തര വകുപ്പാണ് തെളിവ് നശിപ്പിച്ചത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയാണ് തെളിവ് നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കേസന്വേഷണം തുടക്കംമുതല്‍ അട്ടിമറിക്കപ്പെട്ടു. തെളിവ് നശിപ്പിക്കാന്‍ പൊലീസും അനുവദിച്ചു. ഇതിനൊക്കെ ശേഷമാണ് കേസ് സി.ബി.ഐയിലേക്കെത്തുന്നത്.
തുടക്കത്തില്‍ നല്ല നിലയില്‍ മുന്നോട്ടുപോയ പൊലീസിന്റെ അന്വേഷണം എസ്.എഫ്.ഐ നേതാക്കളിലേക്ക് എത്തിയതോടെയാണ് വഴിതെറ്റിയതെന്നും സിദ്ധാര്‍ഥന്റെ പിതാവ് ആരോപിച്ചു. വിധിയില്‍ ദുഃഖമുണ്ടെന്നും കോടതി മാത്രമല്ല ദൈവമുണ്ടല്ലോയെന്നും സിദ്ധാര്‍ഥന്റെ മാതാവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.