സിൽവർ ലൈൻ സർവേ: ഹരജി 15ന് പരിഗണിക്കും

കൊച്ചി: സിൽവർ ലൈൻ പദ്ധതി സർവേയുടെ ഭാഗമായി കെ-റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരായ ഹരജികൾ ഹൈകോടതി ജൂലൈ 15ലേക്ക് മാറ്റി. കോട്ടയം സ്വദേശി മുരളീകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ ഹരജികളിൽ കേന്ദ്രസർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടിയതോടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജികൾ മാറ്റിയത്.

സിൽവർലൈൻ പദ്ധതി നടപ്പാക്കുന്ന കെ-റെയിൽ കമ്പനി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായിരിക്കെ കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ എങ്ങനെയാണ് സർവേ നടത്തുന്നതെന്നാണ് ഹൈകോടതിയുടെ ചോദ്യം. ഇതിന് വിശദീകരണം നൽകാനാണ് കേന്ദ്ര സർക്കാർ സമയം തേടിയത്.  

Tags:    
News Summary - Silver Line Survey: Petition will be considered on 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.