തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി മംഗലാപുരംവരെ നീട്ടുന്ന കാര്യവും ചർച്ചയാകും. തലശ്ശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർ ലൈൻ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.