തൃശൂർ: രക്തസാക്ഷി അഭിമന്യുവിനെക്കുറിച്ചുള്ള ഓർമകൾ പകർത്തിയ അഭിമന്യു - മഹാരാജാസ് കാണാതെ സൈമൺ ബ്രിട്ടോയുടെ മടക്കം. തെൻറ സഹചാരിയായിരുന്ന അഭിമന്യുവിനെക്കുറിച്ച് ഓർമകൾ പങ്കുവെക്കുന്ന പുസ്തകം ബ്രിട്ടോയുടെ കോളജ് ജീവിതത്തിെൻറ കൂടി ആത്മകഥയാണ് പറയുന്നത്.
ഒരു അധ്യായത്തിൽ അഭിമന്യുവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയും അടുത്ത അധ്യായത്തിൽ സംഭവബഹുലമായ തെൻറ മഹാരാജാസ് ജീവിതം ഓർത്തെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ബ്രിട്ടോ പുസ്തകം എഴുതിയിരിക്കുന്നത്. സൈമൺ ബ്രിട്ടോയുടെ കാലത്തെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചും സംഘർഷങ്ങളെക്കുറിച്ചും സമരങ്ങളെക്കുറിച്ചുമുള്ള ഓർമകൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം.
കാമ്പസുകളിലെ അക്രമരാഷ്ട്രീയത്തെക്കുറിച്ചും തനിക്ക് നേരിട്ട ദുരന്തത്തെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുന്ന പുസ്തകത്തിൽ തെൻറയും അഭിമന്യുവിെൻറയും ജീവിതകാലെത്ത വിദ്യാർഥി രാഷ്ട്രീയത്തിന് വന്ന മാറ്റങ്ങൾ കൂടി പ്രതിപാദിക്കുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടൻ പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.