സിസ്​റ്റർ അഭയയുടെ ദുരൂഹമരണത്തിന്​ നാളെ 26 വയസ്സ്

കോ​ട്ട​യം: സി​സ്​​റ്റ​ര്‍ അ​ഭ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ന് നാ​ളെ 26 വ​യ​സ്സ്. രാ​ജ്യ​ത്തി​​​െൻറ കു​റ്റാ​ന്വേ​ഷ​ണ​ച​രി​ത്ര​ത്തി​ല്‍ അ​പൂ​ര്‍വ​ത സൃ​ഷ്​​ടി​ച്ച കേ​സി​ൽ​ കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ പി​ന്നി​ട്ടും കോ​ട​തി വി​ധി വ​ന്നി​ട്ടി​ല്ല. ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​യ ഫാ. ​തോ​മ​സ്​ കോ​ട്ടൂ​രും സി​സ്​​റ്റ​ർ സെ​ഫി​യും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി വി​ധി​യാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ വ​ന്ന​ത്. ഇൗ​മാ​സം 28ന്​ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ഇ​രു​വ​രും വി​ചാ​ര​ണ നേ​രി​ടാ​നാ​ണ്​ കോ​ട​തി നി​ർ​ദേ​ശം. ര​ണ്ടാം​പ്ര​തി ഫാ. ​ജോ​സ്​ പൂ​തൃ​ക്ക​യി​ലി​നെ വെ​റു​തെ​വി​ടു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, വി​ചാ​ര​ണ​പോ​ലും ന​ട​ത്താ​തെ വെ​റു​തെ​വി​ട്ട കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ അ​പ്പീ​ൽ​പോ​ലും ന​ൽ​കാ​തെ സി.​ബി.​െ​എ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യെ​ന്ന്​ ആ​ക്​​ഷ​ന്‍ കൗ​ണ്‍സി​ല്‍ ക​ണ്‍വീ​ന​ര്‍ ജോ​മോ​ന്‍ പു​ത്ത​ന്‍പു​ര​ക്ക​ല്‍ ആ​രോ​പി​ക്കു​ന്നു. നാ​ർ​ക്കോ പ​രി​ശോ​ധ​ന​ഫ​ല​ത്തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ​ക​ു​റ്റ​കൃ​ത്യം ചെ​യ്​​െ​ത​ന്ന്​​ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ സി.​ബി.​െ​എ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്​ ര​ണ്ടാം​പ്ര​തി​യെ വെ​റു​തെ​വി​ടാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

1992 മാ​ര്‍ച്ച് 27നാ​ണ് കോ​ട്ട​യം പ​യ​സ് ടെ​ന്‍ത് കോ​ണ്‍വ​​െൻറി​ൽ അ​ന്തേ​വാ​സി​യാ​യ സി​സ്​​റ്റ​ര്‍ അ​ഭ​യ​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക​ല്‍ പൊ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച്​ ഒ​മ്പ​ത​ര​മാ​സ​വും അ​ന്വേ​ഷ​ണം ന​ട​ത്തി അ​ഭ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് കോ​ട​തി​യി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍ട്ട് ന​ല്‍കി. തു​ട​ർ​ന്ന്​ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ ജോ​മോ​ൻ പു​ത്ത​ൻ​പു​ര​​ക്ക​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​​ന്ത്രി കെ.  ​ക​രു​ണാ​ക​ര​ന്​ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​തു​റ​ന്ന​ത്. 1993 മാ​ര്‍ച്ച് 29ന് ​കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു. ഡി​വൈ.​എ​സ്.​പി വ​ർ​ഗീ​സ്​ പി. ​തോ​മ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​മെ​ന്ന്​ ക​ണ്ടെ​ത്തി കേ​സ്​ ​ഡ​യ​റി​യി​ൽ രേ​​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ത്​​മ​ഹ​ത്യ​യാ​ക്കാ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ പീ​ഡി​പ്പി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി വ​ർ​ഗീ​സ്​ പി. ​തോ​മ​സ്​ 1993 ഡി​സം​ബ​ർ 31ന്​ ​രാ​ജി​വെ​ച്ചു. 

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി 1996 ഡി​സം​ബ​ര്‍ ആ​റി​നും 1999 ജൂ​ലൈ 12നും 2005 ​ആ​ഗ​സ്​​റ്റ്​ എ​ട്ടി​നും സി.​ബി.​ഐ അ​ന്തി​മ​റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചു. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സി.​ബി.​ഐ നി​ല​പാ​ട് കോ​ട​തി ത​ള്ളി. ഇ​തി​നി​ടെ, സി.​ബി.​ഐ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ ത​ല​പ്പ​ത്ത് പ​ല ഉ​ദ്യോ​ഗ​സ്ഥ​രും മാ​റി​വ​ന്നു. 2008 ന​വം​ബ​ര്‍ 18ന് ​ര​ണ്ടു​പു​രോ​ഹി​ത​രും ക​ന്യാ​സ്ത്രീ​യും അ​ട​ക്ക​മു​ള്ള​വ​രെ സി.​ബി.​ഐ അ​റ​സ്​​റ്റ്​ ചെ​യ്​​തെ​ങ്കി​ലും വി​ചാ​ര​ണ തു​ട​രാ​നാ​യി​ട്ടി​ല്ല. പു​രോ​ഹി​ത​രു​ടെ അ​റ​സ്​​റ്റി​ന്​ തൊ​ട്ടു​പി​ന്നാ​ലെ മൃ​ത​ദേ​ഹ​ത്തി​​​െൻറ ഇ​ന്‍ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കു​ക​യും പ്ര​ഥ​മ​വി​വ​ര റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കു​ക​യും ചെ​യ്ത മു​ന്‍ എ.​എ​സ്.​ഐ വി.​വി. അ​ഗ​സ്​​റ്റി​​​െൻറ ആ​ത്മ​ഹ​ത്യ​യും വി​വാ​ദ​ത്തി​നു വ​ഴി​വെ​ച്ചി​രു​ന്നു. 

കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് മു​ന്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട് (കോ​ട്ട​യം) കെ.​ടി. മൈ​ക്കി​ള്‍ ഉ​ൾ​പ്പെ​​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ 2014 മാ​ർ​ച്ച്​ 19ന്​ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തേ​തു​ട​ർ​ന്ന്​ 2015 ജൂ​ൺ 27ന്​ ​സി.​ബി.​െ​എ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ തി​രു​വ​ന​ന്ത​പു​രം സി.​ബി.​െ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ജ​നു​വ​രി 22ന്​ ​കെ.​ടി. മൈ​ക്കി​ളി​നെ നാ​ലാം​പ്ര​തി​യാ​ക്കി കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ കെ.​ടി. ​ൈമ​ക്കി​ൾ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Sister Abhaya Case Investigation at 26 Years Old -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.