ശിവശങ്കറിനെ കോടതിയിൽ എത്തിച്ചപ്പോൾ (ഫോട്ടോ: അഷ്ക്കർ ഒരുമനയൂർ)

തനിക്കെതിരെ തെളിവുകളില്ല; ജാമ്യം തേടി ശിവശങ്കർ ഹൈകോടതിയിൽ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സമീപിച്ചു. ത​നി​ക്കെ​തി​രെ തെ​ളി​വു​ക​ളി​ല്ലെ​ന്നും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ.​ഡി ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ഇവ തെ​ളി​യി​ക്കു​ന്ന തെ​ളി​വു​ക​ള്‍ ഇ​.ഡി​യു​ടെ പ​ക്ക​ലി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

താന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. സ്വപ്‌നയുടെ പേരില്‍ വന്നിട്ടുള്ള മൊഴിയുടെ പേരിലാണ് തന്നെ പ്രതി ചേര്‍ത്തത്. ഈ മൊഴി നിലനില്‍ക്കുന്നതല്ല. ഇതിനാവശ്യമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ക​ഴി​ഞ്ഞ​ദി​വ​സം ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ര്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.