കോഴിക്കോട്: കാലം മാറുേമ്പാൾ മിഠായിത്തെരുവിന് മാറാതിരിക്കാനാവില്ല. കോവിഡ് തീർത്ത പ്രതിസന്ധിക്കിടയിൽ ഒാൺലൈൻകച്ചവടത്തിെൻറ സാധ്യതകൾ തേടുകയാണ് പൈതൃകത്തെരുവ്.
'ഫിക്സോ' എന്ന ഒാൺലൈൻ സ്ഥാപനവുമായി സഹകരിച്ചാണ് 'എസ്.എം സ്ട്രീറ്റ്' എന്ന ആപ് ഒരുക്കുന്നത്. ഒക്ടോബർ 15നകം പദ്ധതി യാഥാർഥ്യമാവുമെന്ന് വ്യാപാരി പ്രതിനിധി ജൗഹർ ടാംടൺ പറഞ്ഞു.
തിരഞ്ഞെടുത്ത 40 കടകൾക്കാണ് ഇൗ പ്ലാറ്റ്ഫോം വഴി വിപണനം നടത്താനാവുക. നഗരപരിധിയിൽ രണ്ടു മണിക്കൂറിനകം ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിക്കും.
വിലപേശി വാങ്ങാനും സൗകര്യമുണ്ടാവും. ഏറെ പ്രചാരമുള്ള വ്യാപാരകേന്ദ്രമായതിനാൽ ഉപഭോക്താക്കൾക്ക് പ്രിയമുള്ള ബ്രാൻഡ് ആവും ഇൗ ആപ് എന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
കോവിഡ് പ്രതിസന്ധി വ്യാപാരമേഖലക്ക് വലിയ തിരിച്ചടിയാണ്. ഒാൺലൈൻ വ്യാപാരം കൂടുതൽ ജനപ്രിയമാവുകയുമാണ്. ഇൗ സാഹചര്യത്തിലാണ് മിഠായിത്തെരുവും 'ആപ്പി'ലേറുന്നത്. പ്ലേസ്റ്റോറിലും ഐ.ഒ.എസിലും ആപ്ലിക്കേഷൻ ഉടൻ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.