തിരുവനന്തപുരം: കോട്ടയം എസ്.എം.ഇ കാമ്പസില്‍ വിദ്യാർഥിനിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടു ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ ഈ സംഭവത്തില്‍ പലവിധ ദൂരൂഹതകളും ഉള്ളതായി അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി ഇതിലെ ദൂരൂഹതകള്‍ നീക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം സ്വദേശിനി ലക്ഷ്മി കൃഷ്ണകുമാറിനെയാണ് സീനിയർ വിദ്യാർഥി ആദർശ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ ലക്ഷ്മിയും ആദർശും പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.