തിരുവനന്തപുരം: ദ്രവീകരിച്ച നൈട്രജൻ ചേർത്തുണ്ടാക്കുന്ന ഐസ്ക്രീമും ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വിൽക്കുന്നത് നിേരാധിച്ചു. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാലാണ് നടപടിയെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണർ എം.ജി. രാജമാണിക്യം അറിയിച്ചു.
നിരോധനം ലംഘിക്കുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ നിയമനടപടി സ്വീകരിക്കും. ഇത്തരം കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിലോ 8943346181 (തിരുവനന്തപുരം) എന്ന നമ്പറിലോ തിരുവനന്തപുരം മൊബൈൽ വിജിലൻസ് സ്ക്വാഡിെൻറ 89433 എന്ന നമ്പറിലോ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.