ചെങ്ങന്നൂർ: െട്രയിൻ യാത്രക്കിടയിൽ മയക്കുമരുന്ന് നൽകി ബോധംകെടുത്തി സ്വർണവും പണവും കവർന്നതായി പരാതി. മുൻ റെയിൽവേ ഉദ്യോഗസ്ഥെൻറ സ്വർണവും പണവുമാണ് കവർന്നത്. മഹാരാഷ്ട്രയിൽനിന്ന് കായംകുളത്തേക്ക് പോർബന്ദർ-കൊച്ചുവേളി എക്സ്പ്രസിൽ യാത്രചെയ്ത പരുമല പുത്തൻപറമ്പിൽ കരുണൻ നായരുടെ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. 25,000 രൂപയും രണ്ട് മോതിരം, ബാഗിൽ സൂക്ഷിച്ച കമ്മൽ എന്നിവ നഷ്ടപ്പെട്ടതായി പറയുന്നു. സ്ഥിരമായി ഈ ട്രെയിനിൽ ജനറൽ കമ്പാർട്മെൻറിൽ യാത്രചെയ്യുന്ന ആളാണ് ഇദ്ദേഹം. ഞായറാഴ്ച രാവിലെ മുതൽ ഫോണിൽ ഭാര്യ വിളിച്ചിരുന്നെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് 12ഒാടെ ഫോൺ എടുത്തപ്പോൾ നല്ല ബോധത്തിൽ ആയിരുന്നില്ലെന്ന് ഭാര്യ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11ന് മഹരാഷ്ട്രയിലെ വസായ് െറയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര തുടങ്ങിയത്. അപ്പോൾ മുതൽ ഒരാൾ അടുത്തുണ്ടായിരുന്നു. മഡ്ഗാവ് സ്റ്റേഷനിൽ എത്തിയ കാര്യം വരെയേ ഓർമയുള്ളൂ. ചേർത്തല എത്തിയപ്പോഴാണ് ചെറുതായി ബോധം വന്നത്. അപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. കായംകുളം െറയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കരുണനെ ബന്ധുക്കൾ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആശുപത്രിയിൽനിന്ന് കരുണനെ വീട്ടിൽ കൊണ്ടുപോയെങ്കിലും ഇതുവരെ പൂർവസ്ഥിതിയിലായിട്ടില്ലെന്ന് ഭാര്യ പദ്മ പറഞ്ഞു. മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന മുംബൈയിൽ ഇടക്കിടെ പോകാറുണ്ട്. ഇക്കുറി കരുണൻ ഒറ്റക്കാണ് അവിടെയുള്ള മകനെ കാണാൻ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.