കാൽചിലമ്പ്​ രൂപത്തിലും സ്വർണക്കടത്ത്; ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി: കാൽചിലമ്പെന്ന്​ തോന്നിക്കുംവിധം കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ പിടികൂടി. കുവൈത്തിൽനിന്ന്​ വന്ന മലപ്പുറം സ്വദേശി അബ്ദുൽ ആണ് ഇത്തരത്തിൽ കൊച്ചി വിമാനത്താവളം വഴി സ്വർണം ഒളിപ്പിച്ചു കൊണ്ടുവന്നത്.

85 ലക്ഷം രൂപ വരുന്ന 1978 ഗ്രാം സ്വർണമാണ് അതിവിദഗ്ധമായി ഒളിപ്പിച്ചത്. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ്​ അധികൃതർ ശരീരം വിശദമായി പരിശോധിച്ചപ്പോഴാണ് കാൽപാദത്തിന്​ മുകളിൽ കുഴമ്പു രൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക്​ കവറിലാക്കിയശേഷം ടേപ്പുപയോഗിച്ച് ഒട്ടിച്ചു ചേർത്തതായി കണ്ടെത്തിയത്.

Tags:    
News Summary - Smuggling of gold in the form of gold; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.