കേരളത്തെ പാകിസ്​താനാക്കി; ടൈംസ്​ ഗ്രൂപ്പിനും രാജീവ്​ ചന്ദ്രശേഖരനും മലയാളികളുടെ ട്രോൾവർഷം

ന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുടെ സന്ദർശനത്തോടനുബന്ധിച്ച്​ കേരളത്തെ പാകിസ്​താനെന്ന്​ വിളിച്ച ടൈംസ്​ ഒാഫ്​ ഇന്ത്യ ഗ്രൂപ്പി​​​െൻറ ‘ടൈംസ്​ നൗ’ ചാനലിനും ആ പരിഹാസത്തിൽ പങ്കു​​ചേർന്ന ഏഷ്യാനെറ്റ്​ ഉടമ രാജീവ്​ ചന്ദ്രശേഖരനുമെതിരെ സോഷ്യൽ മീഡിയ. അടുത്ത ലോക്​സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്​ കണ്ണുവെച്ച രാജീവ്​ ചന്ദ്രശേഖര​െനതിരെ കോൺഗ്രസ്​ എം.പി ശശി തരൂരും രംഗത്തുവന്നു. 

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്നായിരുന്നു ടൈംസ് നൗ ചാനലി​​​െൻറ വിശേഷണം. ഇത്​ വിവാദമായതിനെതുടർന്ന്​ പിറ്റേന്ന്​  ചാനൽ തെറ്റുസമ്മതിച്ചു. അതിനു പിന്നാലെ  കേരളത്തിലെ മുസ്​ലിം തീവ്രവാദത്തി​​​െൻറ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്​ത്​ കേരളം മുസ്​ലിം തീവ്രവാദികളുടെ നാടാണ്​ എന്ന പ്രചാരണവും  നടത്തി.  ഇതോടെ ടൈംസ് നൗ ചാനലിനെതിരെ രൂക്ഷപ്രതികരണങ്ങളാണുണ്ടായത്​. ഇതിനിടയിലാണ്​ കേരളത്തി​െല എൻ.ഡി.എ വൈസ്​ ചെയർമാനും കർണാടകയിൽനിന്നുള്ള രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ അതിനെ പിന്തുണച്ച്​ പരിഹാസച്ചിരിയുമായി ട്വീറ്റ് ചെയ്​തത്​​.  ‘പാകിസ്താന്‍ എന്ന് തന്നെയാണ് കേരളം വിളിക്കപ്പെടേണ്ടത്’ എന്നായിരുന്നു രാജീവി​​​െൻറ  ട്വീറ്റ്​. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും വി. മുരളീധരനെയും  രാജീവ് ചന്ദ്രശേഖര്‍  മറുപടി ട്വീറ്റില്‍ ടാഗും ചെയ്​തു.  ‘ടൈംസ്​ കൗ’ എന്ന പേരിൽ ഹാഷ്​ടാഗുമായി ചാനലിനെതി​െര ട്രോൾ വർഷം നടത്തിയ മലയാളികൾ രാജീവിനെതിരെയും രൂക്ഷ ആക്രമണം നടത്തി. രാജീവി​​​െൻറ ഫേസ്​ബുക്ക്​ പേജിൽ കയറി നൂറുകണക്കിന്​ പേർ അധിക്ഷേപം ചൊരിഞ്ഞു.

രാജീവ് ചന്ദ്രശേഖറുടെ ട്വീറ്റിനെതിരെ ലോക്‌സഭാ എം.പി ശശി തരൂര്‍ വിമര്‍ശനവുമായെത്തി. ഇതൊരു അധിക്ഷേപമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. കേരളീയര്‍ക്കു നേരെയുള്ള അധിക്ഷേപത്തെ ചിരിച്ചുതള്ളുകയല്ല വേണ്ടതെന്നും തങ്ങൾ പാകിസ്താനികളല്ലെന്നും സ്വാതന്ത്ര്യമാണ് തങ്ങളെ മികച്ച ഇന്ത്യക്കാരാക്കുന്നതെന്നും തരൂർ കുറിച്ചു. രാജീവി​​​െൻറ ഉടമസ്​ഥതയുള്ള മറ്റൊരു ചാനലായ റിപ്പബ്ലിക്​ ടി.വിക്കും അർണബ്​ ഗോസ്വാമിക്കുമെതിരെ സുനന്ദ വധവുമായി ബന്ധപ്പെട്ട്​ തരൂർ നൽകിയ മാനനഷ്​ടക്കേസ്​ കോടതിയുടെ പരിഗണനയിലുണ്ട്​.
 

Tags:    
News Summary - social media against rajeev chandrasekhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.