കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിനിമ അഭിനേതാക്കളായ രണ്ടുപേർ കൂറുമാറിയതിനു പിന്നാലെ, ആക്രമിക്കപ്പെട്ടവൾക്ക് ഒരിക്കൽക്കൂടി ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങൾ. കേസിലെ സാക്ഷികളായ ഒരു നായികനടിയും മുതിർന്ന നടനും കൂറുമാറിയതിനു പിന്നാലെയാണ് അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഫേസ്ബുക്കിലും മറ്റും തരംഗമായത്.
നടിയുടെ സുഹൃത്തുക്കളും ഡബ്ല്യു.സി.സി സ്ഥാപകരുമായ രേവതി, റിമ കല്ലിങ്കൽ എന്നിവരാണ് സംഭവത്തിൽ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമയുടെ ഭർത്താവുകൂടിയായ ആഷിക് അബു തുടങ്ങിയ പ്രമുഖരും ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി. ഹൃദയേഭദകമാണിതെന്ന് പാർവതി കുറിച്ചു. സാക്ഷി കൂറുമാറിയത് ഞെട്ടിപ്പിക്കുന്നു, പ്രത്യേകിച്ച് ഒരു സുഹൃത്തായി പരിഗണിച്ചയാൾപോലും. അവളുടെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.
പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് വിശ്വസിച്ചിരുന്ന ചിലർ പെട്ടെന്ന് നിറം മാറുന്നത് വേദനാജനകമാണെന്ന് രമ്യ നമ്പീശൻ പറഞ്ഞു. കേസിെൻറ വിധി എന്താണെങ്കിലും അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുെമന്ന് ആഷിക് അബു കുറിച്ചു. തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നിയമസംവിധാനത്തെയും പൊതുജനങ്ങളെയും എല്ലാക്കാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നുവെന്നും സംവിധായകൻ വ്യക്തമാക്കി. ''വേദനയുണ്ട്, വിസ്മയമില്ല, ഇതുപോലുള്ള യാത്രകളിൽ ഇതൊന്നും പുതിയതല്ല, എങ്കിലും വേദനയുണ്ട്'' എന്നാണ് തിരക്കഥാകൃത്ത് ദീദി ദാമോദരൻ കുറിച്ചത്.
ഇതിനിടെ, ആക്രമിക്കപ്പെട്ട നടിയും സമൂഹമാധ്യമത്തിലൂടെ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ്. നിങ്ങൾ മറ്റൊരാൾക്കുണ്ടാക്കിയ നഷ്ടം, അതേപോലെ നിങ്ങൾക്കും സംഭവിക്കുംവരെ ഒരിക്കലും മനസ്സിലാവില്ല എന്ന ഉദ്ധരണിയാണ് അവർ പോസ്റ്റ് ചെയ്തത്.
പ്രമുഖരെ കൂടാതെ സാധാരണക്കാരുൾെപ്പടെ നൂറുകണക്കിനാളുകൾ വീണ്ടും അവൾക്കൊപ്പം എന്ന ഹാഷ്ടാഗിൽ തങ്ങളുടെ നിലപാട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂറുമാറിയ നടീനടന്മാർക്കെതിരെ രൂക്ഷവിമർശനമാണ് പലരും ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.