െകാച്ചി: സോളാർ വിവാദത്തിൽ ജുഡീഷ്യൽ കമീഷനെ നിയമിച്ച നടപടി അനാവശ്യമായിരുന്നെന്ന് ഹൈകോടതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്നും ആരാണ് ഉത്തരവാദികളെന്നും ക്രിമിനല്‍ കോടതിയാണ് തീരുമാനിക്കേണ്ടത്. സോളാർ വിവാദത്തിൽ കമീഷന്‍ രൂപവത്കരിച്ച സമയത്ത് 33 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചിലതിൽ കുറ്റപത്രം സമര്‍പ്പിക്കുകയും ചിലരെ വിചാരണക്കുശേഷം ശിക്ഷിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ കേസുകളും നടപടികളും നിലവിലിരിക്കെ ഇതേ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയമിച്ച കമീഷൻ നിയമവിരുദ്ധമാണെന്ന് ഉമ്മൻ ചാണ്ടിക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
കമീഷന്‍ രൂപവത്കരണ സമയത്ത് മുഖ്യമന്ത്രിയായിരുന്നതിെൻറ പേരിൽ കമീഷനെ ചോദ്യം ചെയ്യാന്‍ തനിക്ക് അവകാശമില്ലാതാവുന്നില്ല. കമീഷൻ നോട്ടീസ് അയച്ച് തന്നെ വിളിച്ചുവരുത്തി വിസ്തരിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആറുപേര്‍ക്ക് കമീഷന്‍ നടപടികളില്‍ ഇടപെടാന്‍ അവസരം നല്‍കി. ഇവരുടെ ഉദ്ദേശ്യം സംശയാസ്പദമാണ്. ഈ ആറുപേര്‍ക്കും നോട്ടീസ് നല്‍കി വിസ്തരിക്കുകയും ചെയ്തു. അതിനാൽ ജസ്റ്റിസ് ശിവരാജൻ കമീഷൻ നടപടികള്‍ പണ്ട് യൂറോപ്പില്‍ നടന്ന മതദ്രോഹ വിചാരണക്ക് തുല്യമാണ്.
വെറും ആരോപണങ്ങളുടെ പുറത്താണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷന്‍ രൂപവത്കരിച്ചത്. സോളാര്‍ തട്ടിപ്പുമൂലം സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടിൽ പറയുന്നത്. ആരോപണവിധേയരായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉത്തരവിറക്കിയെന്നും കണ്ടെത്തിയിട്ടില്ല.
സര്‍ക്കാർ അനുമതി തേടാതെയാണ് കമീഷൻ സ്വമേധയാ പരിഗണന വിഷയങ്ങള്‍ പുതുക്കിയത്. 1160 പേജ് റിപ്പോര്‍ട്ടിലെ 800 പേജും ഈ പുതുക്കിയ പരിഗണന വിഷയങ്ങള്‍ പ്രകാരമുള്ളതാണ്. കമീഷെൻറ പരിഗണന വിഷയംപോലുമല്ലാത്ത സരിത നായരുടെ കത്ത് വെച്ചാണ് 800 പേജ് തയാറാക്കിയത്. സരിതയുടെ കത്തുമായി ബന്ധപ്പെട്ട് കമീഷന്‍ നിയമപ്രകാരം നോട്ടീസ് നല്‍കി തന്നെ വിസ്തരിച്ചില്ലെന്നും ഉമ്മൻ ചാണ്ടി വാദിച്ചു.
ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ജനതയെ വഞ്ചിക്കുകയാണോ ചെയ്തതെന്ന് കമീഷെൻറ നിയമനത്തിൽ അപാകതയുണ്ടെന്ന വാദത്തിന് മറുപടിയായി സർക്കാർ അഭിഭാഷകന്‍ ചോദിച്ചു. കമീഷൻ രൂപവത്കരിച്ച സമയത്തും തുടർന്നും ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടെന്ന് കോടതി വാക്കാൽ ആരാഞ്ഞു. കമീഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.