തിരുവനന്തപുരം: ട്രെയിനുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ച് ഫാനും ലൈറ്റും പ്രവർത്തിപ്പിക്കുന്ന ബദൽ ഉൗർജ സംവിധാനവുമായി റെയിൽവേ. ആദ്യ ഘട്ടത്തിൽ 250 ട്രെയിനുകളിലാണ് പാനലുകൾ സ്ഥാപിക്കുന്നത്. നിലവിൽ ബോഗികളുടെ ചക്രത്തോട് ചേർന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകൾ വഴിയാണ് ഉൗർജം ലഭ്യമാക്കുന്നത്. ട്രെയിൻ സഞ്ചരിക്കുേമ്പാൾ ജനറേറ്ററുകളിൽനിന്ന് നേരിട്ടും നിർത്തിയിടുന്ന അവസരങ്ങളിൽ ജനറേറ്ററുകൾക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളിൽനിന്നുമാണ് വൈദ്യുതി കിട്ടുന്നത്. ജനറേറ്ററുകൾ തുടർച്ചയായി പ്രവർത്തിക്കുന്നതു മൂലമാണ് കോച്ചുകൾ വേഗത്തിൽ ചൂടാകുന്നത്.
സൗരോർജ പാനലുകൾ സ്ഥാപിക്കുന്നേതാടെ ഇൗ സ്ഥിതി മാറുകയും യാത്ര കൂടുതൽ സുഗമമാവുകയും ചെയ്യുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. സംവിധാനം ഏർപ്പെടുത്തേണ്ടത് ഏതെല്ലാം േമഖലകളിൽ ഒാടുന്ന ട്രെയിനുകളിലാണ് എന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടിെല്ലങ്കിലും ടെൻഡർ നടപടികൾ ആരംഭിച്ചതായാണ് വിവരം. ബോഗികൾക്ക് മുകളിലാണ് പാനലുകൾ ഘടിപ്പിക്കുക. അനുബന്ധ ഉപകരണങ്ങൾ ബോഗിക്കുള്ളിലും. 4.5 കിലോവാട്ട് ശേഷിയുള്ള യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. ഒപ്പം 110-120 വോൾട്ട് ശേഷിയുള്ള ലിതിയം ബാറ്ററി ബാങ്കും കോച്ചുകളിൽ ക്രമീകരിക്കണം. ട്രെയിൻ നിർത്തിയിടുന്ന സമയങ്ങളിൽ സുലഭമായി വൈദ്യുതി ലഭ്യതക്കുള്ള ക്രമീകരണവുമൊരുക്കും.
30 കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ പദ്ധതിക്കായി റെയിൽവേ നീക്കിവെക്കുന്നത്. 18 മാസത്തിനുള്ളിൽ സൗരോർജ പാനലുകളുമായി ട്രെയിനുകൾ ഒാടിത്തുടങ്ങുമെന്നാണ് വിവരം. സൗരോർജ പാനലുകൾ ഉപയോഗിക്കുന്നതോടെ പ്രതിവർഷം പുറന്തള്ളുന്ന കാർബൺൈഡ ഒാക്സൈഡിെൻറ അളവിൽ 261 ടണ്ണോളം കുറവുവരുത്താനാകുമെന്നും കരുതുന്നു. അതേസമയം, പാനലുകൾ ഘടിപ്പിക്കുന്നേതാടെ കോച്ചുകളുടെ ഭാരം വർധിക്കുകയും സഞ്ചാരത്തിനു കൂടുതൽ ഉൗർജം ആവശ്യമായി വരുമെന്നതുമാണ് മറ്റൊരു വശം. ബദൽ ഉൗർജം കൂടുതൽ പ്രയോജനപ്പെടുത്താനുള്ള സംരംഭങ്ങൾക്കും റെയിൽവേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. വൈദ്യുതിക്കൊപ്പം പ്രകൃതിവാതകവും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എൻജിനുകളാണ് ഇതിലൊന്ന്. ഡെമു സർവിസുകളിലാണ് ഇത്തരം എൻജിനുകൾ ആലോചിക്കുന്നത്. പ്രതിവർഷം 25,000 കോടിയോളം രൂപയാണ് റെയിൽവേ വൈദ്യുതിക്കായി ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.