Nidhin and Rinsha

നിധീഷ്, റിൻഷ

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന സൈനികനും ഭാര്യയും മരിച്ചു

പെരുവള്ളൂർ: വിഷം അകത്തുചെന്ന് ജമ്മുകശ്മീരിൽ ചികിത്സയിലായിരുന്ന സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപാറ പള്ളിക്കര നിധീഷ് (31), ഭാര്യ കെ. റിൻഷ (31) എന്നിവരാണ് മരിച്ചത്.

മാർച്ച് 14ന് ജമ്മുകശ്മീരിലെ സാംബയിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച റിൻഷ മരിച്ചു. മൃതദേഹം വ്യാഴാഴ്ച രാവിലെ പെരുവള്ളൂരിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് നിധീഷും മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.

മദ്രാസ് 3 റെജിമെന്റിൽ നായിക് തസ്തികയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുകയാണ് നിധീഷ്. കേരള പൊലീസിൽ സി.പി.ഒ തസ്തികയിൽ ട്രെയിനിയായിരുന്നു റിൻഷ. 2024 ഡിസംബറിൽ അവധിക്ക് വന്നപ്പോൾ ഭാര്യയെയും കൂടെ കൊണ്ടു പോയതാണ്.

സി.പി.എം ഇരുമ്പൻകുടുക്ക് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെ മകനാണ് നിധീഷ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: സുർജിത് (മുത്തൂറ്റ് മൈക്രോഫിൻ ഏരിയ മാനേജർ), അഭിജിത് (റിലയൻസ് വെയർഹൗസ് സൂപ്പർവൈസർ). കണ്ണൂർ പിണറായിൽ പരേതനായ തയ്യിൽ സുരാജന്‍റെ മകളാണ് റിൻഷ. മാതാവ്: വസന്ത. സഹോദരിമാർ: സുഭിഷ, സിൻഷ.

Tags:    
News Summary - Soldier and his wife die after ingesting poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.