കോഴിക്കോട്: ഇന്ത്യയിൽ ഇനിയും ഫലസ്തീൻ ജനതക്ക് പ്രതീക്ഷയുണ്ടെന്നും കേരളത്തിൽ നടക്കുന്ന ഗസ്സ ഐക്യദാർഢ്യ പരിപാടികൾ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അൽജസീറ കോളമിസ്റ്റും സാമൂഹിക പ്രവർത്തകയുമായ മഫാസ് യൂസൂഫ് സാലിഹ് പറഞ്ഞു. ഹിറാസെൻററിൽ ജി.ഐ.ഒ പ്രവർത്തകരുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
നിലവിലെ ഖുദ്സ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ ഫലസ്തീൻ ജനതയുടെ ആശങ്കകൾ അവർ പങ്കുവെച്ചു. മസ്ജിദുൽ അഖ്സയിൽ ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിക്കുകയും സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകുകയും ചെയ്യുന്നതിലൂടെ ഖുദ്സ് പ്രശ്നത്തെ മതവത്കരിക്കുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് മഫാസ് ആരോപിച്ചു.
അറിവാണ് ശക്തയായ സ്ത്രീയെ നിർമിക്കുന്നതെന്നും വിദ്യാഭ്യാസത്തെ പ്രാധാന്യപൂർവം കാണണമെന്നും അവർ ചൂണ്ടിക്കാട്ടി. ജി.ഐ.ഒ കേരള പ്രസിഡൻറ് അഫീദ അഹമ്മദ്, ജനറൽ സെക്രട്ടറി ഫസ്ന മിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.