കോഴിക്കോട്: കഴിഞ്ഞ ദിവസം പറവൂരില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തോക്കുകളുമായി പിടികൂടിയ സംഭവം പൊലീസും മീഡിയയും ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കേരളത്തില്‍ പല സ്ഥലങ്ങളിലും ആര്‍.എസ്.എസും സംഘ്പരിവാറും വ്യാപകമായി ആയുധങ്ങള്‍ ശേഖരിക്കുകയും കലാപത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുമുണ്ടെന്നതിന്‍റെ തെളിവാണിത്.
സംഘ്പരിവാര്‍ കലാപം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ആയുധങ്ങള്‍ ശേഖരിക്കുന്ന രീതിയുണ്ട്. കഴിഞ്ഞ വര്‍ഷം മുസ്‌ലിം വംശഹത്യ നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പല സ്ഥലങ്ങളില്‍നിന്നും ആയുധങ്ങള്‍ ആ മേഖലയില്‍ സ്‌കൂളുകളിലും മറ്റുമായി ശേഖരിച്ച വാര്‍ത്തകൾ വന്നിരുന്നു. അതിനാല്‍ പറവൂര്‍ സംഭവത്തെ ഗൗരവമായി പരിഗണിച്ച് ആയുധ ശേഖര വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു.
കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ നടത്തുന്നുണ്ട്. യു.പിയില്‍ വംശീയ-വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തി വിഭാഗീയ ഭരണം നടത്തുന്ന യോഗിയെ കൊണ്ടുവന്നതും രാമക്ഷേത്രത്തിന്‍റെ പേരില്‍ നിര്‍ബന്ധ പിരിവ് നടത്തുന്നതുമെല്ലാം കേരളത്തില്‍ സ്വാധീനമുറപ്പിക്കാനാണ്. സംഘ്പരിവാറിനെ പ്രതിരോധിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇടതുസര്‍ക്കാറും പൊലീസും ആവരുടെ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
പിടിച്ചത് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണുകളാണെന്ന് പറഞ്ഞ് പറവൂര്‍ സംഭവത്തെ അവഗണിക്കുകയാണ് പൊലീസ് ഉടനെ ചെയ്തത്. ആംബുലന്‍സില്‍ ആയുധം കടത്തിയത് ഗൗരവതരമായ സംഭവമായിട്ടും പൊലീസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷത്തിന്‍റെ നിലപാടില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും നഹാസ് മാള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.