തിരുവനന്തപുരം: ശബരിമലയിലെ സ്തുത്യർഹ പ്രവർത്തനത്തിന് അംഗീകാരമായി തൃശൂർ സി റ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രക്ക് സർക്കാറിെൻറ അനുമോദനപത്രം. ശബരിമലയിലെ അദ്ദേഹത്തിെൻറ 15 ദിവസത്തെ പ്രവർത്തനം വിലയിരുത്തിയാണ് ഡി.ജി.പിയുടെ അനുമോദനം. കൂടാതെ ഇൗ കാലയളവിൽ ശബരിമലയിൽ സേവനമനുഷ്ഠിച്ച മറ്റ് ഉദ്യോഗസ്ഥർക്കും ഡി.ജി.പിയുടെ അനുമോദനപത്രം നൽകാനും തീരുമാനമായി.
തുലാം, ചിത്തിരആട്ട വിശേഷങ്ങൾക്കായി ശബരിമല നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ പൊലീസിെൻറ വീഴ്ചയായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മണ്ഡലകാല-മകരവിളക്ക് സീസണിനായി നടതുറന്നത് മുതൽ 15 ദിവസത്തേക്ക് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ നിലയ്ക്കലിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘിക്കപ്പെട്ടിരുന്നു. ഹിന്ദുെഎക്യവേദി നേതാവ് കെ.പി. ശശികല, ബി.ജെ.പി ജന.സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരുടെ അറസ്റ്റിന് നേതൃത്വം നൽകിയതിന് പുറമെ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനുമായും യതീഷ് ചന്ദ്ര വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പിയുടെ പ്രതിഷേധം നിലനിൽക്കെയാണ് യതീഷ് ചന്ദ്രയെ അഭിനന്ദിച്ചുകൊണ്ടുള്ള സർക്കാർ നടപടി.
ശബരിമലയിൽ ഹിന്ദുെഎക്യേവദി നേതാവ് കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത പത്ത് വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി സദ്സേവന രേഖയും കാഷ് അവാർഡും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
അവധിയെടുക്കാതെ ജോലിയിൽ
തൃശൂർ: ശബരിമല സുരക്ഷ ഡ്യൂട്ടിക്കു ശേഷം സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര വീണ്ടും കർമനിരതമായി. ഡ്യൂട്ടിക്ക് ശേഷം രണ്ട് ദിവസം അവകാശപ്പെട്ട അവധിയുണ്ടെന്നിരിക്കെ, അവധിയൊഴിവാക്കി ശനിയാഴ്ച ഉച്ചക്ക് 12 ഓടെ യതീഷ് ചന്ദ്ര കമീഷണറോഫിസിലെത്തി ചുമതലയേറ്റെടുത്തു. ഭീഷണിയുള്ളതിനാൽ ക്യാമ്പ് ഓഫിസിലും പരിസരത്തും കര്‍ശന സുരക്ഷ സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്.
മണ്ഡലകാലത്തെ ഒന്നാം ഘട്ട പൊലീസ് ഡ്യൂട്ടിയുടെ ചുമതലയുമായി 15 ദിവസമാണ് യതീഷ് ചന്ദ്ര നിലയ്ക്കലിലുണ്ടായത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതും കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണെൻറ വാഹനം തടഞ്ഞതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പൊന്‍രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിലും പിന്നീട് വാർത്തസമ്മേളനം നടത്തിയും യതീഷ് ചന്ദ്രയെ തൃശൂരില്‍ ചുമതലയേല്‍ക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.