തിരുവനന്തപുരം: നയപ്രഖ്യാപനത്തിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ രാജ്ഭവനിലെത്തി ക്ഷണിച്ചു. ജനുവരി 25നാണ് സർക്കാറിന്‍റെ നയപ്രഖ്യാപനം. ഗവർണർക്കാണ് നയപ്രഖ്യാപനം സഭയിൽ അവതരിപ്പിക്കേണ്ട ചുമതല.
സർക്കാറും ഗവർണറും തമ്മിൽ തുറന്ന പോരിലേക്ക് കടന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് നയപ്രഖ്യാപനം വരുന്നത്. കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപനത്തിലുണ്ടാകുമെങ്കിൽ അത് ഗവർണർ വായിക്കുമോ എന്നതിലാണ് ആകാംക്ഷ.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ നയപ്രഖ്യാപനം ഗവർണർ വായിച്ചിരുന്നു. എന്നാൽ, 2022ൽ നയപ്രഖ്യാനം അംഗീകരിക്കാതിരിക്കുകയും ഒപ്പുവെക്കാൻ ഉപാധിവെക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഭരണഘടനാപ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമൊരുക്കിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.
നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.