തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ പങ്കുള്ള ഉന്നതനെന്ന ആരോപണത്തിനുപിന്നാലെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളും പുറത്ത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒമ്പത് തവണയാണ് വിദേശയാത്ര നടത്തിയത്. കൂടുതലും ഗൾഫ്രാജ്യങ്ങളിലേക്കായിരുന്നു. സ്പീക്കറുടെ ഒാഫിസിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
എല്ലാ ഒൗദ്യോഗിക മാനദണ്ഡങ്ങളും പാലിച്ചായിരുന്നു യാത്രകളെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക ആവശ്യത്തിന് ഏഴ് തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയുമാണ് വിദേശത്തേക്ക് പോയതെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഒൗദ്യോഗിക ആവശ്യത്തിന് േപായ വകയിൽ 5,10,859 രൂപയാണ് ടി.എ, ഡി.എ ഇനത്തിൽ വാങ്ങിയത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ 2020 ജൂൺ അവസാനംവരെ സ്പീക്കർ നടത്തിയ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങളാണ് രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞവർഷം ജനുവരി മുതൽ ഇൗ വർഷം ജനുവരി വരെ അദ്ദേഹം നടത്തിയ യാത്രകളാണ് മറുപടിയിൽ നൽകിയിട്ടുള്ളത്. ലോക േകരള സഭയുടെ ഗൾഫ് മേഖല യോഗത്തിൽ പെങ്കടുക്കാനാണ് 2019 ഫെബ്രുവരിയിൽ യു.എ.ഇ സന്ദർശിച്ചത്.
ഏപ്രിലിൽ സൗദിയിലെ പ്രവാസി കൂട്ടായ്മയിൽ പെങ്കടുത്തു. മേയിൽ കുവൈത്തിലെ സംഘടനയുടെ പരിപാടിയിലും പെങ്കടുത്തു. സെപ്റ്റംബറിൽ ബഹ്റൈനിൽ ഒാണാഘോഷം ഉദ്ഘാടനം ചെയ്യാനായിരുന്നു യാത്ര.ഒക്ടോബറിൽ ദുബൈയിൽ നടന്ന വ്യവസായ സംരംഭകരുടെ യോഗത്തിലും പെങ്കടുത്തു.
ഡിസംബറിൽ ദോഹയിലെ സ്കൂൾ ഉദ്ഘാടനത്തിലും ഇൗവർഷം ജനുവരിയിൽ ദുബൈയിലെ സ്വകാര്യ ചടങ്ങിലും പെങ്കടുത്തതായാണ് മറുപടി വ്യക്തമാക്കുന്നത്. എന്നാൽ കുടുംബപരമായ ആവശ്യങ്ങൾക്കുള്ള സന്ദർശനം എന്തായിരുന്നെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. സ്പീക്കറുടെ യാത്രകൾ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
അതിനുപുറമെ മറ്റ് ചില മന്ത്രിമാരുടെ യാത്രകളും പരിശോധിക്കുെന്നന്നാണറിയുന്നത്. നേരത്തെ മന്ത്രി കെ.ടി. ജലീലിെൻറ വിദേശയാത്രകൾ സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തിൽനിന്ന് കേന്ദ്ര ഏജൻസികൾ തേടിയിരുന്നു. സ്പീക്കറുടെ വിദേശയാത്രകളെ സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇൗ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ സ്പീക്കറിൽനിന്ന് വിശദാംശങ്ങൾ തേടാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.