തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും സ്പെഷൽ തപാൽ വോട്ട് അനുവദിക്കുന്നതിനുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു.
മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും സ്പെഷൽ തപാൽ വോട്ട് അനുവദിക്കും. ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നവംബർ 29ന് തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.
കൂടാതെ, നവംബർ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളിൽ കൈമാറേണ്ടതാണ്. ഡിസംബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽനിന്നുള്ളവർ ഉൾപ്പെടുന്ന ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർമാർ 29ന് തയാറാക്കണം. തുടർന്ന്, ഡിസംബർ ഏഴുവരെ തീയതികളിൽ കോവിഡ് പോസിറ്റിവായവരുടെയും ക്വാറൻറീനിൽ ഉള്ളവരുടെയും ലിസ്റ്റും തയാറാക്കണം.
അത്തരത്തിലുള്ള ഒമ്പത് ജില്ലകളിലെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവർക്ക് ലഭിക്കുന്ന സർട്ടിഫൈഡ് ലിസ്റ്റുകൾ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതേ ദിവസംതന്നെ അറിയിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിെൻറ ഓരോ ഘട്ടത്തിലും മറ്റ് ജില്ലകളിൽ കഴിയുന്ന സ്പെഷൽ വോട്ടർമാർ ഉൾപ്പെടുന്ന സർട്ടിഫൈഡ് ലിസ്റ്റ് തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ അതത് ദിവസം ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഈ പട്ടിക സ്പെഷൽ വോട്ടറുൾപ്പെടുന്ന ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസസ്ഥന് അതത് ദിവസം തന്നെ നൽകണം.
ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകുന്ന പട്ടികയിലുള്ള മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർക്കുള്ള പോസ്റ്റൽ ബാലറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ അയച്ചു കൊടുക്കും.
വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ച ശേഷമായിരിക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. വോട്ട് രേഖപ്പെടുത്തിയതിനുശേഷം രജിസ്േട്രഡ് പോസ്റ്റ് മുഖേനയോ ആൾവശമോ ബാലറ്റ് പേപ്പറും സത്യപ്രസ്താവനയുമടങ്ങിയ കവർ വാർഡിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പ് വരണാധികാരിക്ക് ലഭിക്കത്തക്കവിധം തിരികെ നൽകേണ്ടതാണ്.
ഡിസംബർ 10ന് തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ ഒന്നിനു തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ തയാറാക്കി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്. ഡിസംബർ രണ്ട് മുതൽ ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്ന് വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളിൽ കൈമാറേണ്ടതാണ്.
ഡിസംബർ 14ന് തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ അഞ്ചിനു തന്നെ ആദ്യ സർട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫിസർ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം. ഡിസംബർ ആറു മുതൽ 13ന് വൈകീട്ട് മൂന്നു വരെയുള്ള സർട്ടിഫൈഡ് ലിസ്റ്റും അതത് ദിവസങ്ങളിൽ കൈമാറേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.