തൃശൂർ: വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും- ഒത്ത് പിടിച്ചാൽ കേരളത്തിനോടുള്ള റെയിൽ വേ അവഗണന അവസാനിപ്പിക്കാനാവുമെന്ന പാഠമാണ് കല്ലട ബസിൽ യാത്രികർ പീഡനം നേരിട്ടത ിനെ തുടർന്ന് ഉണർന്ന് പ്രവർത്തിച്ചതിെൻറ ഫലമായി ബംഗളൂരുവിലേക്ക് അനുവദിച്ച പ്ര ത്യേക ഞായറാഴ്ച ട്രെയിൻ. തൃശൂരിെൻറ ഇടപെടലിലൂടെയാണ് പ്രധാനമായും ഇത് യാഥാർഥ്യമാ യത്.
കല്ലട സംഭവം പുറത്ത് കൊണ്ടുവന്ന നൂറുകണക്കിന് വരുന്ന കേരള- ബംഗളൂരു യാത്രികർ നേരിടുന്ന ദുരനുഭവങ്ങൾക്ക് ശാശ്വതപരിഹാരം കൂടുതൽ ട്രെയിനുകളാണെന്ന വാദം ശക്തിപ്പെട്ടപ്പോൾ തൃശൂർകാരനായ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ മാസ്റ്റർ ഇക്കാര്യം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ ശ്രദ്ധയിൽ പെടുത്തുകയും ഇടപെടലിന് വേണ്ടി ശക്തമായി സമ്മർദം ചെലുത്തുകയും ചെയ്തു. മന്ത്രി അപ്പോൾ ഡൽഹിയിലുണ്ടായിരുന്ന ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനോട് ആവശ്യമായ നീക്കങ്ങൾ നടത്തൻ നിർദേശിച്ചു.
അദ്ദേഹം റെയിൽവേ ബോർഡിൽ ട്രാഫിക് ചുമതലയുള്ള അംഗം ഗിരീഷ് പിള്ളയുമായി ബന്ധപ്പെടുകയും. കാര്യത്തിെൻറ ഗൗരവം ഫലപ്രദമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞതിെൻറ ഫലമായി അദ്ദേഹം മിന്നൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി. ദക്ഷിണ-പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥരും പ്രവൃത്തികൾ വേഗത്തിലാക്കി. ഇതോടെയാണ് കാലങ്ങളായിട്ടും ആവശ്യങ്ങൾ നടക്കാത്ത സംഭവങ്ങളെ തിരുത്തി അടിയന്തര പ്രാധാന്യത്തോടെ ആവശ്യം യാഥാർഥ്യമായത്.
ഞായറാഴ്ചയാണ് പ്രഖ്യാപിച്ച ആദ്യ ട്രെയിൻയാത്ര തുടങ്ങുന്നത്. കന്നി ഓട്ടത്തിന് തന്നെ പ്രത്യേക ട്രെയിനിലെ മുഴുവൻ സീറ്റും ശനിയാഴ്ച ഉച്ചക്ക് 1.30നകം ബുക്കിങ് ആയി. ട്രെയിൻ യാഥാർഥ്യമായത് കൂട്ടായ്മയുടെ വിജയമാണെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി പി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. യാത്രക്കാരും ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാലാണ് അസാധാരണ വേഗത്തിൽ നടപടിയുണ്ടായത്.
കേരളത്തിെൻറ റെയിൽവേ വികസന ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് ഈ കൂട്ടായ്മയും സംസ്ഥാന സർക്കാരിന് ഇപ്പോൾ റെയിൽവേ ബോർഡുമായുള്ള നല്ല ബന്ധവും തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.