തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും സൂപ്പര്‍ ഫാസ്റ്റ് സുവിധ പ്രത്യേക ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. നവംബര്‍ നാല്, 11 തീയതികളില്‍ (വെള്ളിയാഴ്ചകളില്‍) ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന ട്രെയിന്‍ (82621) അടുത്തദിവസം രാവിലെ 10.45ന് എറണാകുളം ജങ്ഷനിലത്തെും.
എറണാകുളത്ത് നിന്ന് നവംബര്‍ ആറ്, 13 തീയതികളില്‍ (ഞായറാഴ്ചകളില്‍) വൈകീട്ട് ഏഴിന് പുറപ്പെടുന്ന ട്രെയിന്‍ (82622) അടുത്ത ദിവസം രാവിലെ 7.15ന് ചെന്നൈയിലത്തെും. രണ്ട് ടു ടിയര്‍ എ.സി, നാല് തേര്‍ഡ് എ.സി, എട്ട് സ്ളീപ്പര്‍ കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്ന ട്രെയിനിന് കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കുള്ള സര്‍വിസിന് എറണാകുളം ടൗണിലും അധിക സ്റ്റോപ്പുണ്ട്.
കൊച്ചുവേളിയില്‍നിന്ന് ഗുവാഹതിയിലേക്ക് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു. നവംബര്‍ 20, 27, ഡിസംബര്‍ നാല്, 11 തീയതികളില്‍ (ഞായറാഴ്ചകളില്‍) ഉച്ചക്ക് 12ന് കൊച്ചുവേളിയില്‍നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിന്‍ (06336) തൊട്ടടുത്ത ബുധനാഴ്ചകളില്‍ രാവിലെ 8.45ന് ഗുവാഹതിയിലത്തെും. എട്ട് സ്ളീപ്പര്‍ ക്ളാസ് കോച്ചുകളും ആറ് ജനറല്‍ സെക്കന്‍ഡ് ക്ളാസ് കമ്പാര്‍ട്ടുമെന്‍റുകളുമുണ്ട്. കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.