തിരുവനന്തപുരം: ഒാഫിസ് സമയത്തും അല്ലാതെയും നിരവധി സർക്കാർ ഉദ്യോഗസ്ഥർ സ്വകാര ്യ ട്യൂഷൻ സെൻററുകളിൽ പഠിപ്പിക്കുന്നെന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ ിൽ കെണ്ടത്തി. വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിന് ലഭിച്ച രഹസ്യവിവരത്തി െൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാ ണ് സർക്കാർ ഉദ്യോഗസ്ഥരുടെ അനധികൃത ക്ലാെസടുക്കൽ കെണ്ടത്തിയത്. സംസ്ഥാനത്തെ 150ലധികം ട്യൂഷൻ സെൻററുകൾ പരിശോധിച്ചു.
തിരുവനന്തപുരത്ത് 30, കൊല്ലം, എറണാകുളം ജില്ലകളിൽ 15 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 10 വീതം, ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ അഞ്ച് വീതം സ്വകാര്യ ട്യൂഷൻ സെൻററുകളിലായിരുന്നു പരിശോധന.
തിരുവനന്തപുരത്ത് ആറ് അധ്യാപകരും കെ.എസ്.ആർ.ടി.സി കണ്ടക്ടറും കൊല്ലത്ത് മൂന്ന് അധ്യാപകരും ഡെപ്യൂട്ടി പ്രിസൻ ഒാഫിസറും സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനും കെ.എസ്.ആർ.ടി.സി കണ്ടക്ടറും പത്തനംതിട്ടയിൽ ലീഗൽ മെട്രോളജി ഇൻസ്െപക്ടറും അധ്യാപകനും സിവിൽ സപ്ലൈസ് സെയിൽസ്മാനും പഠിപ്പിക്കുന്നതായി കണ്ടെത്തി.
ആലപ്പുഴയിൽ അധ്യാപകനും ആരോഗ്യവകുപ്പിലെയും റവന്യൂ വകുപ്പിലെയും രണ്ട് ക്ലാർക്കുമാരും ഇടുക്കിയിൽ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസറും പാലക്കാട് അധ്യാപകനും മലപ്പുറത്ത് രണ്ട് അധ്യാപകരും വയനാട്, കാസർകോട് ജില്ലകളിൽ ഒന്നുവീതവും കണ്ണൂരിൽ രണ്ടും അധ്യാപകരും സ്വകാര്യ ട്യൂഷൻ എടുക്കവെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടി.
സ്വകാര്യ ട്യൂഷൻ സെൻററുകളിൽനിന്ന് സർക്കാർ ഉദ്യോഗസ്ഥർ പ്രതിഫലം പറ്റുന്നതായും കണ്ടെത്തി. സാമ്പത്തികനേട്ടത്തിനുവേണ്ടി ഉദ്യോഗസ്ഥർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതുമൂലം ജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുഹമ്മദ് യാസിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.