സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ വ്യാപക ക്രമക്കേടെന്ന് വിദഗ്ധ സമിതി

തൃശൂര്‍: സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നടത്തിപ്പില്‍ വ്യാപക ക്രമക്കേടെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്.
അഞ്ജു ബോബി ജോര്‍ജും റോസക്കുട്ടിയും ഉള്‍പ്പെടെ ലോകതാരങ്ങളെ സംഭാവന ചെയ്ത തൃശൂര്‍ വിമല കോളജിലേത് ഉള്‍പ്പെടെ സംസ്ഥാനത്തെ 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ വിദഗ്ധ സമിതി  റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകളിലെ കായിക താരങ്ങളെ അരപ്പട്ടിണിയിലാക്കി കായിക താരങ്ങള്‍ക്കുള്ള ഭക്ഷണ ഇനങ്ങള്‍ അട്ടിമറിക്കുന്നതായി ഇക്കഴിഞ്ഞ ഡിസംബര്‍ 23ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കായികതാരങ്ങളുടെ പരാതിയില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് മേഴ്സി കുട്ടന്‍, ഭരണസമിതിയംഗങ്ങളായ എം.ആര്‍. രഞ്ജിത്, ജോര്‍ജി തോമസ് എന്നിവരുള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചേര്‍ന്ന സ്പോര്‍ട്സ് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. തൃശൂര്‍ ജില്ലയാണ് ക്രമക്കേടുകളിലും ആരോപണങ്ങളിലും മുന്നില്‍. ബീഫ്, നട്സ്, ഓറഞ്ച് ജ്യൂസ് എന്നിവയടക്കമുള്ള ഭക്ഷണമാണ് കായിക താരങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. 200 രൂപയാണ് ഒരാള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിക്കുന്ന ഭക്ഷണ അലവന്‍സ്. എന്നാല്‍, കൊടുക്കുന്നത് 100 രൂപയുടെ മൂല്യം പോലുമില്ലാത്ത ഭക്ഷണമാണെന്ന് കായിക താരങ്ങള്‍ സമിതിയുടെ മുന്നില്‍ പരാതിപ്പെട്ടു.

അംഗീകരിക്കപ്പെട്ട ഭക്ഷണ മെനു പ്രകാരമല്ല ഭക്ഷണം അനുവദിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താരങ്ങളുടെ പരാതി ശരിവെക്കുന്നതായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടത്തെല്‍. ഭക്ഷണത്തിനായി അനുവദിക്കുന്ന തുക വകമാറ്റുന്നതടക്കം വ്യാപക ക്രമക്കേടും നിലവാരമില്ലാത്ത കുട്ടികളെ ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതും സമിതി കണ്ടത്തെി.

ഈ സാഹചര്യത്തില്‍ നിലവാരമില്ലാത്ത 23 ഹോസ്റ്റലുകളില്‍ ഈ വര്‍ഷം പ്രവേശനം നല്‍കേണ്ടെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ തീരുമാനം. എന്നാല്‍, ഇവര്‍ക്ക് പ്രവര്‍ത്തിക്കാം. നിലവാരം മെച്ചപ്പെടുത്തുകയും വേണം.  ഇല്ളെങ്കില്‍ വരും വര്‍ഷം ഇവയും പൂട്ടും. കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം പാലിക്കുക, കൃത്യമായ ഇടവേളകളില്‍ ഹോസ്റ്റലുകളില്‍ പരിശോധന നടത്തുക എന്നീ നിര്‍ദേശങ്ങളും സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഹോസ്റ്റലുകളില്‍ നേരിട്ടത്തെി പരിശോധന നടത്തിയ വിദഗ്ധ സമിതിക്ക് മുമ്പാകെ അടിസ്ഥാന സൗകര്യങ്ങളില്ളെന്ന പരാതികളടക്കം വിദ്യാര്‍ഥികള്‍  ഉന്നയിച്ചിരുന്നു.

തൃശൂര്‍ വിമല കോളജ്, കോട്ടയം സി.എം.എസ് കോളജ് എന്നിവയടക്കം പൂട്ടാന്‍ നിര്‍ദേശിച്ച നിലവാരമില്ലാത്ത 12 ഹോസ്റ്റലുകളുണ്ട്. 102 ഹോസ്റ്റലുകളാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തുന്നത്. ജില്ല സ്പോര്‍ട്സ് കൗണ്‍സിലുകളെ ശക്തമാക്കാന്‍ ഹോസ്റ്റലുകളില്‍ ജില്ല കൗണ്‍സിലുകളുടെ നിയന്ത്രണം കര്‍ശനമാക്കണമെന്നും പരിശോധന വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു.

Tags:    
News Summary - sports hostels in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.