ചാവക്കാട് പഞ്ചവടി കടപ്പുറത്ത് ഇടിച്ചു കയറിയ മത്സ്യബന്ധന ബോട്ട്

സ്രാങ്കും സംഘവും ഉറങ്ങി; നിയന്ത്രണംവിട്ട ബോട്ട് കടപ്പുറത്തേക്ക് ഇടിച്ചുകയറി

ചാവക്കാട്: സ്രാങ്കും സംഘവും ഉറങ്ങിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബോട്ട് കടപ്പുറത്തേക്ക് ഇടിച്ചുകയറി. ഒരാൾക്ക് പരിക്കേറ്റു. ബേപ്പൂർ സ്വദേശികളായ റഷീദ്, ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സോഡിയാക്ക് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബംഗാൾ സ്വദേശി തമീർ ഗജ്‌ജിക്കാണ് (50) പരിക്കേറ്റത്. കണങ്കാലിന് മുറിവേറ്റ ഇയാളെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമീറിനെ കൂടാതെ സ്രാങ്കും നാല് തൊഴിലാളികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. ബോട്ട് ഓടിച്ച സ്രാങ്കും തൊഴിലാളികളും ഉറങ്ങിയതാണ് കാരണമെന്ന് പറയുന്നു.

നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം എതിർഭാഗത്ത് മറ്റു ബോട്ടുകളും വണ്ടികളുമില്ലാത്തതും പ്രദേശത്ത് കടൽ ഭിത്തിയില്ലാത്തതും വലിയ അപകടമൊഴിവാകാൻ ഇടയാക്കി. സ്രാങ്ക് ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികളും ബംഗാൾ സ്വദേശികളാണ്. മുനക്കക്കടവ് തീര പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - Srank and the group fell asleep; The boat went out of control and crashed into the shore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.