പറവൂർ: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ. വീടുകയറി ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വാസുദേവെൻറ മകന്‍ വിനീഷാണ് പൊലീസിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അക്രമികളുടെ കൂട്ടത്തില്‍ പൊലീസ് പിടിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നാണ് വിനീഷ് പറയുന്നത്.
മരിച്ച ശ്രീജിത്തിനെതിരെ പരാതിപ്പെട്ടിട്ടില്ല. പ്രതി മറ്റൊരു ശ്രീജിത്താണ്. ശശിയുടെ മകൻ ശ്രീജിത്തിനെതിരെയാണ് പരാതി നൽകിയത്. എന്നാൽ, കസ്റ്റഡി മര്‍ദനത്തില്‍ മരിച്ചത് ഷേണായിപ്പറമ്പില്‍ ശ്രീജിത്താണ്. ഇൗ ശ്രീജിത്ത് തെൻറ അടുത്ത സുഹൃത്താണ്. തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. വീട് ആക്രമിച്ച സംഘത്തിൽ മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്നും ഒരു പരാതിയിലും ഇയാളുടെ പേര് പറഞ്ഞിട്ടില്ലെന്നും വാസുദേവെൻറ സഹോദരൻ ദിവാകരനും വ്യക്തമാക്കി.
പൊലീസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെ അല്ലെന്ന് അയല്‍വാസി രഞ്ജിത് പൈയും പറഞ്ഞു. വീടുകയറി ആക്രമണം നടക്കുേമ്പാൾ ശ്രീജിത്ത് വീട്ടില്‍ ഉറങ്ങുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് ശ്രീജിത്ത് മരിച്ചത്. ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റതും ആന്തരികാവയവങ്ങളിലെ രക്തസ്രാവവും ആരോഗ്യനില വഷളാക്കിയതായാണ് ചികിത്സാരേഖകളിലുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.