തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പാലിക്കുന്ന ശാരീരികഅകലം പഴയ അയിത്തമല്ലെന്നും അയിത്തത്തിനുള്ള ന്യായീകരണമായി ഇത് മാറുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ അയിത്തത്തിെൻറയും തൊട്ടുകൂടായ്മയുടെയും ന്യായീകരിക്കലിനായി കോവിഡ് പ്രോേട്ടാകോളിനെ ഉപയോഗിക്കാൻ ചിലർ കാട്ടുന്ന വ്യഗ്രതയും സവർണാധിപത്യത്തിെൻറ പുനരുദ്ധാരണത്തിന് വാദിക്കുന്നവർ ജീവിതത്തിലെ വക്രീകരണത്തിന് നടത്തുന്ന ശ്രമവും ചെറുക്കണം.
ആ ചെറുക്കൽ ഗുരുവിനുള്ള ആദരാഞ്ജലിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു ജയന്തി സമ്മേളനം ചെമ്പഴന്തി ഗുരുകുലത്തിൽ ഒാൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിർത്തി മാത്രമേ ഗുരു ചിന്തിച്ചുള്ളൂ. മനുഷ്യൻ നന്നായാൽ മതിയെന്ന തത്ത്വം അതിൽനിന്ന് രൂപപ്പെട്ടതാണ്. ഗുരു ചിന്തിച്ചത് മരണാനന്തര മോക്ഷമല്ല, ജീവിതത്തിൽതന്നെയുള്ള മെച്ചപ്പെട്ട അവസ്ഥയാണ്. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന കൊടും വിപത്ത് ജാതിയാണെന്ന് ഗുരു കണ്ടെത്തി.
അങ്ങനെയാണ് മനുഷ്യർ ഒരു ജാതിയേയുള്ളൂവെന്നും അത് മനുഷ്യത്വമെന്ന ജാതിയാണെന്നും പഠിപ്പിച്ചത്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രകാശമാണ് ഗുരുവിെൻറ തത്ത്വചിന്തകൾ പകരുന്നത്. നരനും നരനും തമ്മിൽ സാഹോദര്യം ഉദിക്കണം. അതിന് വിഘ്നമായതെല്ലാം ഇല്ലാതെയാകണം എന്ന ചിന്തയുടെ പ്രകാശമാണ് മഹാഗുരു പ്രസരിപ്പിച്ചത്. ലോകത്തെയാകെ ആകെ വേട്ടയാടുന്ന മഹാരോഗം നരനെ നരനിൽ നിന്ന് അകറ്റുകയാണ്.
വലിയ വിഘ്നങ്ങൾ ബന്ധങ്ങൾക്കിടയിൽ പോലും ഉണ്ടാകുന്നു. ആ വിഘ്നങ്ങളെല്ലാം നീങ്ങി മനുഷ്യനും മനുഷ്യനും തമ്മിലെ ബന്ധം പഴയപടിയാകണം. ഇക്കാലത്ത് വലിയ വിഘ്നം കോവിഡാെണന്നും അതില്ലാതാക്കാനുള്ള ശ്രമങ്ങൾ ഒരുമിച്ച് നടത്തണമെന്നും അതാണ് ഗുരുവിന് ഇത്തവണ നൽകാൻ കഴിയുന്ന വിലപിടിപ്പുള്ള ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, മേയർ കെ. ശ്രീകുമാർ, കൗൺസിലർമാരായ സി. സുദർശനൻ, കെ.എസ്. ഷീല എന്നിവരും പെങ്കടുത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ ഗുരുവിെൻറ ജന്മഗൃഹത്തിൽ പുഷ്പാർച്ചന നടത്തി. ജയന്തിയോടനുബന്ധിച്ച മറ്റ് ചടങ്ങുകളും നടന്നു.
കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുന്നോട്ടുള്ള പ്രയാണത്തിന് ശ്രീനാരായണഗുരുവിെൻറ വാക്കുകൾ വഴികാട്ടിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിെൻറ മഹത്തായ മൂല്യങ്ങൾ ഉയർത്തി നവോത്ഥാന ചിന്തകൾക്ക് വിത്തുപാകിയ ശ്രീനാരായണഗുരു ഒരേസമയം ആയുധവും ആവശ്യവുമായി ഉപദേശിച്ച ശീലമാണ് ശുചിത്വം. കോവിഡിനെതിരായ പോരാട്ടത്തിന് ശുചിത്വബോധത്തിെൻറ മികച്ച അടിത്തറയിട്ടത് ഗുരുവിെൻറ ഈ മാതൃകാ വിപ്ലവമായിരുന്നു. മനുഷ്യർ മതത്തിെൻറ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്തായ സന്ദേശമാണ് നമ്മളെ നയിക്കേണ്ടത്.
ഇക്കാലത്ത് നമ്മുടെ ചുറ്റുമുള്ളവരെ കാണാനും അവർക്കുവേണ്ടി പ്രവർത്തിക്കാനും ഗുരുദർശനങ്ങൾ പ്രചോദനം നൽകുന്നു. മലയാളിയുടെ മനസ്സിൽ സമത്വചിന്തക്ക് അടിത്തറ പാകിയ ശ്രീനാരായണദർശനങ്ങൾ ഇവിടെ കൂടുതൽ പ്രസക്തമാകുകയാണ്. അവ കെടാതെ സൂക്ഷിക്കുമെന്ന് ഓരോരുത്തർക്കും പ്രതിജ്ഞയെടുക്കാമെന്നും ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.