പയ്യന്നൂർ: നമുക്ക് ജാതിയില്ലാ വിളംബരത്തിെൻറ നൂറാം വാർഷികത്തിെൻറ ഭാഗമായി സാംസ്കാരിക വകുപ്പ് തിരുവനന്തപുരം നഗരത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവെൻറ പ്രതിമ കണ്ണൂരിലെ പയ്യന്നൂർ കാനായിയിൽ ഒരുങ്ങി.
ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് ഗുരുദേവ ശിൽപമൊരുങ്ങിയത്. കനകക്കുന്ന് കൊട്ടാരത്തിന് സമീപം മ്യൂസിയത്തിന് എതിർവശത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് ഗുരുദേവെൻറ വെങ്കലപ്രതിമയും പാർക്കുമാണ് സ്ഥാപിക്കുന്നത്.
എട്ട് അടി ഉയരമുള്ള വെങ്കലശിൽപത്തിന് എട്ടര ക്വിൻറൽ തൂക്കം വരും. ശിൽപം രണ്ടര വർഷമെടുത്താണ് പൂർത്തിയാക്കിയത്.
ആദ്യം കളിമണ്ണിൽ തീർത്ത ശിൽപം സാംസ്കാരിക വകുപ്പ് ഡയറക്ടർ സദാശിവൻ, ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ പണിപ്പുരയിലെത്തി നിരീക്ഷിച്ച് വിലയിരുത്തി. പിന്നീട് സാംസ്കാരിക മന്ത്രി എ.കെ. ബാലനും സ്വാമി ശുഭംഗാനന്ദയും വിഡിയോ കാൾ വഴി വെങ്കലശിൽപ നിർമാണം വിലയിരുത്തി സംതൃപ്തി അറിയിച്ചു.
ഇതിനോടനുബന്ധിച്ചുള്ള ശ്രീനാരായണ ഗുരു പാർക്ക് ഉണ്ണി കാനായി തന്നെയാണ് രൂപ കൽപന ചെയ്തത്. അതിെൻറ ചുറ്റുമതിലിൽ ഗുരുദേവെൻറ ജീവിതമുഹൂർത്തങ്ങൾ 700 ചതുരശ്ര അടിയിൽ ചുവർ ശിൽപങ്ങളാക്കി ഒരുക്കുന്നുണ്ട്.
കോവിഡ് -19 പാർക്കിെൻറ പ്രവൃത്തിയെ ബാധിച്ചതായി ശിൽപി 'മാധ്യമ'ത്തോട് പറഞ്ഞു. പാർക്കിെൻറ പ്രവൃത്തി പെെട്ടന്ന് തീർക്കാനാണ് സാംസ്കാരികവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഗുരുവിെൻറ ശിൽപം ശ്രീനാരായണ ഗുരു സമാധിദിനമായ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്യും.
എഴുത്തച്ഛൻ ശിൽപം, തിരുവനന്തപുരം പൊട്ടക്കുഴിയിലെ എ.കെ.ജി ശിൽപം, തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ലീഡർ കെ. കരുണാകരെൻറ ശിൽപം, തലശ്ശേരിയിലെ എ.പി.ജെ. അബ്ദുൽ കലാം പ്രതിമ തുടങ്ങിയവ ഉണ്ണിയുടെ കരവിരുതിെൻറ മികച്ച അടയാളപ്പെടുത്തലുകളാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.