തിരുവനന്തപുരം: മാരകായുധങ്ങളുമായി കലാപാഹ്വാനം നടത്തിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ അയാൾ ഇതുവരെ പ്രചരിപ്പിച്ച വർഗീയ വിഷപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമെന്നും ശ്രീജ അറിയിച്ചു.
തോക്കുകളും വടിവാളുകളുമടക്കമുള്ള മാരകായുധങ്ങൾ പൂജക്ക് വെക്കുന്ന ചിത്രത്തോടൊപ്പമാണ് പ്രതീഷ് ഇന്നലെ ഫേസ്ബുക്കിൽ കലാപാഹ്വാനം നടത്തിയത്. ഇയാളുടെ വിദ്വേഷ പോസ്റ്റിെൻറ ചിത്രങ്ങൾ പൊലീസിെൻറ സോഷ്യൽമീഡിയ സെല്ലിൽ അയച്ചുകൊടുത്തയാൾക്ക് 'നോട്ട് ഇൻ കേരള' എന്ന വിചിത്രമായ മറുപടി പൊലീസ് നൽകിയത്.
നിരവധി ആക്രമണ കേസുകളിൽ പ്രതിയായ പ്രതീഷ് എറണാകുളം കേന്ദ്രമാക്കിയാണ് പ്രവൃത്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിനെതിരെ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അമിത്ഷാ, മോദി, യോഗി ആദിത്യനാഥ്, കുമ്മനം രാജശേഖരൻ തുടങ്ങിയ ആർ.എസ്.എസ് -ബി.ജെ.പി മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധവും ഇയാൾ പുലർത്തുന്നുണ്ട്.
പ്രതീഷ് വിശ്വനാഥൻെറ സങ്കേതം റെയ്‌ഡ് നടത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ശ്രീജ നെയ്യാറ്റിൻകര ആവശ്യപ്പെട്ടു.
പ്രതീഷ് വിശ്വനാഥ് എന്ന തീവ്ര ഹിന്ദുത്വ വാദിക്കെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി... പരാതിയിന്മേൽ കേരള പോലീസ് പ്രതീഷ് വിശ്വനാഥിനെതിരെ നിയമനടപടി സ്വീകരിക്കാത്തപക്ഷം, അയാൾ ഇതുവരെ പ്രചരിപ്പിച്ച വർഗീയ വിഷ പ്രചാരണങ്ങളും കലാപാഹ്വാനങ്ങളും ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കും ...ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതി വിഷയം :- പ്രതീഷ് വിശ്വനാഥൻെറ കലാപാഹ്വാനം സർ, കേരളത്തിൽ വർഗീയ കലാപാഹ്വാനവുമായി നിരവധി തവണ സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരാളാണ് ഹിന്ദു സേന നേതാവ് എന്നറിയപ്പെടുന്ന പ്രതീഷ് വിശ്വനാഥ്. പലരും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ നവരാത്രി പൂജയുടെ മറവിൽ ആയുധ ശേഖരങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായി ആക്രമത്തിന് ആഹ്വാനം നടത്തുകയാണിയാൾ. '' ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്. ''എന്ന് എഴുതി ആയുധങ്ങൾക്കൊപ്പം നിൽക്കുന്ന സ്വന്തം ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട് പരസ്യമായി നടത്തിയ ഈ ക്രിമിനൽ പ്രവർത്തനത്തെ പോലീസ് കണ്ടില്ലെന്നു നടിയ്ക്കുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റേയും സുസ്ഥിരതയ്ക്ക് ഭീഷണിയാണ്. ആയതിനാൽ പ്രതീഷ് വിശ്വനാഥൻെറ സങ്കേതം റെയ്‌ഡ് നടത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് അഭ്യർഥിക്കുന്നു. വിശ്വസ്തതയോടെ
ശ്രീജ നെയ്യാറ്റിൻകര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.