മലപ്പുറം: അധിനിവേശവിരുദ്ധ പോരാട്ടത്തിലും മതസൗഹാർദ്ദത്തിലും മനുഷ്യസ്നേഹത്തിലും മാതൃകയായ മലപ്പുറത്തെ മാറ്റ ിനിർത്താൻ കേരളം അനുവദിക്കില്ലെന്ന് സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പി.എസ് ശ്രീകല. നിയമസഭയും സാക്ഷരത മിഷനും നടത്ത ുന്ന ഭരണഘടന സാക്ഷരത സന്ദേശയാത്രക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വരുന്നവരെയെല്ലാം മനസ്സിെൻറ ഭാഗമാക്കി സ്വീകരിക്കുന്ന സംസ്കാരം മലപ്പുറത്തിനുണ്ട്. ഈ നാടിനെയാണ് വർഗീയവാദികൾ കത്തിച്ചുകളയണമെന്ന് പറയുന്നത്. കേരളവും ഭരണഘടനയും ഇതിന് അനുവദിക്കില്ല. സാക്ഷരത യജ്ഞത്തിൽ രാജ്യത്തിന് മാതൃക കേരളമാണെങ്കിൽ കേരളത്തിന് വഴി കാട്ടിയത് മലപ്പുറമായിരുന്നുവെന്നും ശ്രീകല കൂട്ടിച്ചേർത്തു.
മുഖം മൂടാതെ കൈകൾ പിറകിലേക്ക് കെട്ടാതെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിവെക്കണമെന്ന് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ട പോരാളിയാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന് പക്ഷെ സ്വാതന്ത്ര്യസമര ചരിത്ര പുസ്തകത്തിൽ അർഹിക്കുന്ന ഇടംകിട്ടിയിട്ടല്ലെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.