തിരുവനന്തപുരം: ശ്രീനാരായണ തീർഥാടന സർക്യൂട്ട് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ടൂറിസം മ ന്ത്രി കടകംപള്ളി സുരേന്ദ്രൻ. പദ്ധതി കേന്ദ്രസർക്കാർ തട്ടിയെടുത്തെന്ന് കടകംപള്ളി പറഞ്ഞു. കേന്ദ്രത്തിെൻറ ഏകപക്ഷീയമായ തീരുമാനത്തിന് ശിവഗിരി സന്യാസിമാരും കൂട്ടുനിന്നെന്നും പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ പെങ്കടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തിെൻറ അനുമതി പദ്ധതിക്ക് ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിെൻറ പ്രതികരണം.
സംസ്ഥാന സർക്കാരിെൻറ ആവശ്യം അവഗണിച്ച് ശ്രീനാരായണഗുരു തീർഥാടന സർക്യൂട്ടിെൻറ നിർവഹണം ഇന്ത്യ ടൂറിസം ഡവലപ്മെൻറ് കോർപറേഷനെ ഏൽപിക്കാൻ തീരുമാനിച്ചത് ഏകപക്ഷീയമാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. പദ്ധതിയുടെ നിർവഹണ ഏജൻസിയായി സംസ്ഥാന ടൂറിസം ഡവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു െഎ.ടി.ഡി.സിയെ ചുമതലയേൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.