തിരുവനന്തപുരം: സംഘ്പരിവാറിെൻറ അടുപ്പക്കാരനായ വിവാദ യോഗ ഗുരുവിനെ മതസൗഹാർദ പ്രതീകമാക്കാൻ മന്ത്രിമാരുൾപ്പെടെ സി.പി.എം നേതാക്കൾ പറയുന്ന ന്യായങ്ങൾ ആർ.എസ്.എസ് മുഖപത്രം നടത്തിയ അഭിമുഖത്തിൽ ശ്രീ എം തന്നെ തുറന്നു പറഞ്ഞതിന് കടകവിരുദ്ധം. 2019 ജനുവരിയിൽ ഓർഗനൈസർ വീക്ക്ലി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് താൻ ആർ.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നതെന്ന് ശ്രീ എം വ്യക്തമാക്കുന്നത്.
സംഘ്പരിവാർ താത്വികാചാര്യൻ നാനാജി ദേശ്മുഖുമായി ആർ.കെ. മൽകാനി വഴി ബന്ധമുണ്ടായിരുന്നുവെന്നും സംഘ്പരിവാറിെൻറ സൈദ്ധാന്തിക പ്രസിദ്ധീകരണമായ മന്തെൻറ ഇംഗ്ലീഷ് പതിപ്പിൽ ജോയൻറ് എഡിറ്ററായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ചെന്നൈയിൽ ഓർഗനൈസറിെൻറ ലേഖകനായിരുന്നുവെന്നും 'ഹിന്ദുവെന്നതിൽ അഭിമാനിക്കുന്നു' എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.