സംസ്ഥാന ബജറ്റ് മാർച്ച് 11ന്; നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.

നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.

Tags:    
News Summary - State budget on March 11; Legislative Assembly from February 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.