പാലക്കാട്: സഹകരണ സ്പിന്നിങ് മില്ലുകളിലെ കോട്ടൺ പർച്ചേസിന്, സ്റ്റേറ്റ് കോട്ടണ്‍ ബോര്‍ഡ് എന്ന പുതിയ കേന്ദ്രീകൃത സംവിധാനവുമായി സർക്കാർ. 2010 മുതലുള്ള സെൻട്രൽ കോട്ടൺ പർച്ചേസ് കമ്മിറ്റിക്ക് പകരമായാണ് പുതിയ സംവിധാനം.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ടെക്സ്റ്റൈല്‍ കോർപറേഷന്, ടെക്സ്ഫെഡ് മാനേജിങ് ഡയറക്ടര്‍മാര്‍, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബര്‍ കണ്‍വീനറുമായാണ് ബോര്‍ഡിന്റെ ഘടന. വ്യവസായ വകുപ്പിന് കീഴിലുള്ള 17 സ്പിന്നിങ് മില്ലുകള്‍ക്കുള്ള പരുത്തിയാണ് ബോർഡ് വഴി സംഭരിക്കുക.
നേരേത്ത, ഓരോ മില്ലുകളും അവർക്ക് ആവശ്യമായ പരുത്തി സ്വയം സംഭരിക്കുന്നതായിരുന്നു രീതി. അത് വൻ അഴിമതിക്കാണ് കളമൊരുക്കിയത്. ക്രമക്കേടുകൾ തടയാൻ കൊണ്ടുവന്ന സെൻട്രൽ പർച്ചേസ് കമ്മിറ്റിയും ലോബികളുടെ നിയന്ത്രണത്തിലായി. സ്വകാര്യ വിതരണക്കാരിൽനിന്ന് ഉയർന്നവിലയ്ക്ക് പരുത്തി സംഭരിക്കുന്നത് സ്പിന്നിങ് മില്ലുകൾക്ക് വൻ നഷ്ടം വരുത്തി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യയെ അവഗണിച്ചാണ് സ്വകാര്യ ഏജന്റുമാരിൽനിന്ന് പരുത്തി വാങ്ങിയിരുന്നത്.
കോട്ടണ്‍ ബോര്‍ഡ് പ്രവർത്തനസജ്ജമാകുന്നതോടെ സ്പിന്നിങ് മില്ലുകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പരുത്തി ലഭ്യമാക്കാന്‍ കഴിയുമെന്നാണ് വ്യവസായ വകുപ്പ് പ്രതീക്ഷ. ബോര്‍ഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷനല്‍ കോഓപറേറ്റിവ് ഡെവലപ്മെന്റ് കോർപറേഷനില്‍നിന്ന് (എന്‍.സി.ഡി.സി) 35 കോടിയുടെ സാമ്പത്തിക സഹായം സർക്കാർ തേടിയിട്ടുണ്ട്.
പരുത്തി സീസണ് അനുസരിച്ച് കോട്ടണ്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ മില്ലുകൾ ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷ.
ഇപ്പോള്‍ സീസണ് മാറുന്നതിന് അനുസരിച്ച് പരുത്തിക്ക് ഉയര്‍ന്ന വില നല്കേണ്ടിവരുന്നുണ്ട്.
വില കുത്തനെ കുറയുമ്പോള്‍ കൂടുതല്‍ സംഭരിച്ച് ശേഖരിക്കുകയും മില്ലുകാര്‍ക്ക് ആവശ്യാനുസരണം നല്‍കുകയുമാണ് ബോര്‍ഡ് രൂപവത്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.