തിരുവനന്തപുരം: സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള ആരോഗ്യകരമായ സംവാദാവസരമാക്കി മാറ്റുന്നതിനും വിദ്യാഭ്യാസ ഗുണത ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന വിദ്യാഭ്യാസ സെമിനാര്‍ നാളെ.
ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സെമിനാര്‍ ചൊവ്വാഴ്ച രാവിലെ 10 ന് എസ്.സി.ഇ.ആര്‍.ടി മുന്‍ ഡയറക്ടര്‍ പ്രഫ. എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായ് അധ്യക്ഷത വഹിക്കും. കെ.ജി.ഒ.എ ഹാളില്‍ നടത്തുന്ന പരിപാടിയില്‍ വിദ്യാഭ്യാസ ഗുണതയും പരീക്ഷാ പരിഷ്‌കരണങ്ങളും എന്ന വിഷയത്തില്‍ ഒ.എം. ശങ്കരന്‍ അവതരണം നടത്തും.
കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ. നജീബ്, എ.കെ.എസ്.ടി.യു അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍ എസ്.എസ്. അനോജ് തുടങ്ങിയവര്‍ സംസാരിക്കും. ജനറല്‍ സെക്രട്ടറി പി.വി. ദിവാകരന്‍, വിദ്യാഭ്യാസകണ്‍വീനര്‍ ഡോ.എം.വി. ഗംഗാധരന്‍, ജി. ഷിംജി എന്നിവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ബി. രമേശ്, ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ അനില്‍ നാരായണൻ എന്നിവര്‍ അറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.