തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ വേട്ടക്കാരെൻറയും ഇരയുടെയും റോളുകളിൽ വീണ്ടും തിളങ്ങി സി.പി.എം. അതേസമയം ഭരണത്തുടർച്ചയിലും പൊലീസ് വീഴ്ചകൾ തുടർക്കഥ ആയതോടെ പ്രതിക്കൂട്ടിൽ നിന്നിറങ്ങാൻ കഴിയാതെ ഉഴലുകയാണ് ആഭ്യന്തരവകുപ്പ്.കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എം.എൽ.എയും ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമനിലേക്ക് സി.ബി.ഐയുടെ പ്രതിപ്പട്ടിക നീണ്ടതോടെ ഒരിക്കൽകൂടി അക്രമരാഷ്ട്രീയത്തിൽ വേട്ടക്കാരെൻറ റോളിലേക്ക് സി.പി.എം തള്ളപ്പെടുകയാണ്. എന്നാൽ, തിരുവല്ലയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിെൻറ വധത്തിൽ ആർ.എസ്.എസ് പ്രതിസ്ഥാനത്ത് ആയതോടെ ഇരയുടെ റോളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് സി.പി.എം.
സി.ബി.ഐക്കെതിരായ രാഷ്ട്രീയ ആക്ഷേപത്തിെൻറ മുനയൊടിക്കുന്നതാണ് കോടതി കേസ് സി.ബി.ഐക്ക് കൈമാറിയതെന്ന വസ്തുത. വൻ ഫീസ് നൽകി മുൻനിര അഭിഭാഷകരെ നിരത്തിയതും തിരിഞ്ഞുകുത്തുന്നു. സന്ദീപ് വധത്തിൽ വ്യക്തിവിരോധമെന്ന നിലപാട്, രാഷ്ട്രീയ കൊലപാതകമായി പൊലീസ് തിരുത്തിയത് സി.പി.എം നേതൃത്വത്തിെൻറ പരസ്യ സമ്മർദത്തെ തുടർന്നെന്നും ആക്ഷേപമുണ്ട്. പാലക്കാട് ആർ.എസ്.എസ് പ്രവർത്തകെൻറ വധത്തിൽ എസ്.ഡി.പി.ഐ പ്രതിക്കൂട്ടിലായതോടെ അക്രമ രാഷ്ട്രീയം സർക്കാറിന് വെല്ലുവിളിയായി. തലശ്ശേരിയിൽ ഒരു പ്രകോപനവുമില്ലാതെ ആർ.എസ്.എസ് പ്രവർത്തകർ വർഗീയ, മതസ്പർധ ഉയർത്തി നടത്തിയ പ്രകടനമുണ്ടാക്കിയ സംഘർഷാവസ്ഥ ദിവസങ്ങൾ കഴിഞ്ഞിട്ടും തുടരുന്നതും ആഭ്യന്തരവകുപ്പിെൻറ മുഖം നഷ്ടപ്പെടുത്തി. പക്ഷേ, കഴിഞ്ഞ അഞ്ചര വർഷത്തിനുള്ളിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ 11 പ്രവർത്തകർ ഉൾപ്പെടെ 16 പേരുടെ പട്ടികയുമായാണ് സി.പി.എമ്മിെൻറ പ്രതിരോധം.
പൊലീസ് തുടർച്ചയായി പ്രതിക്കൂട്ടിലാകുന്നത് ഇതിനൊെക്ക പുറമെയാണ്. േമാൺസൺ കേസ്, ദത്ത് വിവാദം, എട്ട് വയസ്സുകാരിയെ പൊതുജന മധ്യത്തിൽ മൊബൈൽ േമാഷ്ടാവാക്കിയ പിങ്ക് പൊലീസ്, സി.ഐയുടെ അധിക്ഷേപത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത എൽഎൽ.ബി വിദ്യാർഥിനി മോഫിയ, മാതാവിനെയും മകളെയും പോക്സോ കേസ് ആരോപണവിധേയനൊപ്പം താമസിപ്പിച്ചത്, വയനാട് വാഹനം ഓടിക്കാൻ അറിയാത്ത ഗോത്രവർഗ യുവാവിനെ കാർ മോഷണക്കേസിൽ കുടുക്കിയെന്ന ആരോപണം വരെ ഇത് നീളുന്നു. ഒന്നാം പിണറായി സർക്കാറിെൻറ മുഖം നഷ്ടപ്പെടുന്നതിൽ വലിയ പങ്കായിരുന്നു പൊലീസ് അതിക്രമം വഹിച്ചത്. സ്വന്തം പാർട്ടിക്കാരടക്കം പരാതിപ്പെടുമ്പോഴും പൊലീസിെൻറ ആത്മവീര്യം കെടുത്തുന്നുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രതിേരാധം തീർക്കുന്നത്. മുഖ്യമന്ത്രിക്കുമേൽ സി.പി.എമ്മിന് രാഷ്ട്രീയ നിയന്ത്രണം ഇല്ലാതാകുന്നതിൽ ഘടകക്ഷികൾക്ക് അടക്കം അതൃപ്തിയുണ്ടെങ്കിലും ഉള്ളിലൊതുക്കുകയാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.