തിരുവനന്തപുരം : വന്യജീവി വാരാഘോഷം-2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിൽ. തിങ്കളാഴ്ച രാവിലെ 10 ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി അഡ്വ.കെ.രാജൻ അധ്യക്ഷത വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മന്ത്രി ജെ.ചിഞ്ചുറാണിയും നിര്‍വ്വഹിക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മയിലുകളെ മന്ത്രി അഡ്വ.കെ.രാജന്‍ ഏറ്റുവാങ്ങും.
ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം മന്ത്രി കെ.രാധാകൃഷ്ണന്‍ നിർവഹിക്കും. അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പുറത്തിറക്കും. ടി.എന്‍.പ്രതാപന്‍ എം.പി, തൃശൂര്‍ മേയര്‍ എം.കെ.വർഗീസ്, മുന്‍ മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും
എം.എൽ.എമാരായ എ.സി.മൊയ്തീന്‍, എന്‍.കെ.അക്ബര്‍, മുരളി പെരുന്നെല്ലി, സേവ്യര്‍ ചിറ്റിലപ്പള്ളി, പി.ബാലചന്ദ്രന്‍, സി.സി.മുകുന്ദന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, കെ.കെ.രാമചന്ദ്രന്‍, ടി.ജെ.സനീഷ്‌കുമാര്‍ ജോസഫ്, അഡ്വ.വി.ആര്‍.സുനില്‍കുമാര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിഡ് മാസ്റ്റര്‍, വനം വകുപ്പ് അഡീ.ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, കേരളാ വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂനിണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ്, വനം വകുപ്പ് എപിസിസിഎഫ്മാരായ ഡോ.പി.പുകഴേന്തി തുടങ്ങിയവര്‍ സംസാരിക്കും.
വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം സംസ്ഥാന-ജില്ലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടിന് കോഴിക്കോട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.