ആലപ്പുഴ: കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഇന്ന് മുതൽ തിങ്കളാഴ്ച വരെ ആലപ്പുഴയിൽ നടക്കും. വൈകീട്ട് നാലിന് സെന്റ് ജോസഫ്സ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്കൂളിൽ സാമൂഹികശാസ്ത്ര, ഐ.ടി മേളകളും ലിയോ തേർട്ടീന്ത് സ്കൂളിൽ ശാസ്ത്രമേളയും ലജ്നതുൽ മുഹമ്മദിയ്യ സ്കൂളിൽ ഗണിതശാസ്ത്രമേളയും എസ്.ഡി.വി ബോയ്സ്, ഗേൾസ് സ്കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്.
കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, നിരവധി കലാപരിപാടികൾ തുടങ്ങിയവയും ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കും. കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് എജുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000ത്തോളം വിദ്യാർഥികൾ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.