സംസ്ഥാന സീനിയർ വനിത വടംവലി ചാമ്പ്യൻഷിപ്പ് ശനിയാഴ്ച

അങ്കമാലി: ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ ആഭിമുഖ്യത്തിൽ സംസ്ഥാന സീനിയർ വനിത വടംവലി ചാമ്പ്യൻഷിപ്പ് ശനിയാഴ്ച അങ്കമാലി മോണിങ് സ്റ്റാർ കോളജിൽ സംഘടിപ്പിക്കും.

14 ജില്ലകളിൽ നിന്നായി 450 വനിത വടംവലി കായിക താരങ്ങളും 50-ഓളം ഒഫീഷ്യലുമടക്കം 500 പേർ പങ്കെടുക്കും. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേസമയം മൂന്നു കോട്ടുകളിലായിരിക്കും മത്സരങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സംഘാടക സമിതി വെള്ളിയാഴ്ച മുതൽ താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി അസോസിയേഷൻ ജില്ല പ്രസിഡൻറ് ഷാൻ മുഹമ്മദ് അറിയിച്ചു.

ശനിയാഴ്ച രാവിലെ ആറ് മുതൽ ഒൻപത് വരെ ടീമുകളുടെ തൂക്കം എടുക്കും. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഫെഡറേഷൻ ഒബ്സർവർ, സ്പോർട്സ് കൗൺസിൽ ഒബ്സർവർ എന്നിവരെ ആദരിക്കും.

അസോസിയേഷൻ പ്രസിഡന്‍റും, മുൻ എം.എൽ.എയുമായ ജോസഫ് വാഴക്കാൻ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അൻവസാദത്ത് എം.എൽ.എ സമ്മാനം വിതരണം ചെയ്യും.

Tags:    
News Summary - State Senior Women's Tug of War Championship on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.