സം​സ്ഥാ​ന വോ​ളി​ബാ​ൾ: സീ​സ​ൺ ടി​ക്ക​റ്റ് പ്ര​കാ​ശ​നം

ക​ൽ​പ​റ്റ: വ​യ​നാ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജി​ല്ലാ വോ​ളി​ബാ​ൾ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന റി​മാ​ൽ ഗ്രൂ​പ്പ് ട്രോ​ഫി​ക്ക് വേ​ണ്ടി​യും രാ​ജേ​ഷ് മ​ണ്ണാ​പ​റ​മ്പി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​മു​ള്ള സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സീ​സ​ൺ ടി​ക്ക​റ്റ് ജി​ല്ല ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് ഐ.​എ.​എ​സ് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ മാ​ന​ന്ത​വാ​ടി താ​ഴെ​യ​ങ്ങാ​ടി​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഫ്ല​ഡ്ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്റ്. വ​നി​താ - പു​രു​ഷ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഗാ​ല​റി സീ​സ​ൺ ടി​ക്ക​റ്റി​ന് 750 രൂ​പ​യും ചെ​യ​ർ സീ​സ​ൺ ടി​ക്ക​റ്റി​ന് 1000 രൂ​പ​യു​മാ​ണ് തു​ക.

ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം കെ. ​റ​ഫീ​ഖ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റ് എം. ​മ​ധു, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​ജെ. ഷ​ജി​ത്, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പ​ട​യ​ൻ, അ​സീ​സ് വാ​ളാ​ട്, ടോ​മി, പി.​എം. ഹ​സീ​ന, ഗി​രീ​ഷ് മ​ല​ങ്ക​ര, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - State Volleyball: Season Ticket Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.